വീശിയടിച്ച് 'മോൺത'; ആന്ധ്രയിൽ 4 മരണം

 

representative image

India

വീശിയടിച്ച് 'മോൺത'; ആന്ധ്രയിൽ 4 മരണം

കരതൊട്ടതിന് പിന്നാലെ കാറ്റിന്‍റെ ശക്തി ക്ഷയിച്ചിരുന്നു

Namitha Mohanan

ഹൈദരാബാദ്: മോൺത ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിൽ വീശിയടിച്ചു. 4 പേർ മരിച്ചതായാണ് പ്രാഥമിക നിഗമനം. ഒഡിശയിലും ഇതിന്‍റെ പ്രത്യാഘാതങ്ങൾ അനുഭവപ്പെട്ടു. 15 ഓളം ജില്ലകളിലെ ജന ജീവിതം സ്തംഭിച്ചു. മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വരെ വേഗതയിലാണ് ചുഴലിക്കാറ്റ് കരതൊട്ടത്. 

എന്നാൽ കരതൊട്ടതിന് പിന്നാലെ കാറ്റിന്‍റെ ശക്തി ക്ഷയിച്ചിരുന്നു. ചുഴലിക്കാറ്റ് ഒഡിശയിലേക്ക് കടന്നുവെന്നാണ് വിവരം. ഇതുവരെ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 

ഒഡിഷ, തെലങ്കാന എന്നിവിടങ്ങളിൽ അതിശക്തമായ മഴയാണ് ചുഴലിക്കാറ്റിനെ തുടർന്ന് അനുഭവപ്പെടുന്നത്. ആന്ധ്രാപ്രദേശിലെ 12 ജില്ലകളിൽ മഴമുന്നറിയിപ്പുണ്ട്. കേരളം, ഛത്തീസ്ഗഢ്, കർണാടക, തമിഴ്നാട്, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും ശക്തമായ മഴ മുന്നറിയിപ്പുണ്ട്.

ഇംഗ്ലണ്ടിനെ തകർത്ത് മരിസാനെ കാപ്പ്; ദക്ഷിണാഫ്രിക്ക ഫൈനലിൽ

മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ‍്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി

മന്ത്രിസഭാ ഉപസമിതി മുഖം രക്ഷിക്കാനുള്ള തട്ടിക്കൂട്ട് പരിപാടി; സിപിഐയെ മുഖ‍്യമന്ത്രി പറ്റിച്ചെന്ന് സതീശൻ

മെസിയും അർജന്‍റീനയും കേരളത്തിലേക്കില്ല; സ്ഥിരീകരിച്ച് മുഖ‍്യമന്ത്രി

പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള സർക്കാർ തീരുമാനം ആത്മഹത‍്യാപരമെന്ന് കെ. സുരേന്ദ്രൻ