ഫരീദാബാദിൽ നിന്ന് വീണ്ടും സ്ഫോടക വസ്തുക്കൾ പിടികൂടി; 2 പേർ അറസ്റ്റിൽ
ന്യൂഡൽഹി: ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് വീണ്ടും സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു. 50-60 കിലോഗ്രാം സ്ഫോടക വസ്തുക്കളാണ് പിടിച്ചെടുത്തത്. രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡൽഹിയിലുണ്ടായ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കുള്ളിലാണ് വീണ്ടും സ്ഫോടക വസ്തുക്കൾ പിടികൂടിയിരിക്കുന്നത്.
സ്ഫോടനത്തിനു മുൻപ് ഫരീദാബാദിൽ നിന്ന് 29000 കിലോ ഗ്രാം സ്ഫോടക വസ്തുക്കൾ പൊലീസ് പിടിച്ചെടുത്തിരുന്നു. കശ്മീരീ ഡോക്റ്റർമാരുടെ മുറിയിൽ നിന്നാണ് സ്ഫോടക വസ്തു പിടിച്ചെടുത്തത്.