സ്ത്രീകൾക്ക് കൂടുതൽ സൗജന്യ ബസ് യാത്ര, മൂന്ന് സൗജന്യ പാചകവാതക സിലിണ്ടറുകൾ; വൻ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വിജയ്

 
India

സ്ത്രീകൾക്ക് കൂടുതൽ സൗജന്യ ബസ് യാത്ര, മൂന്ന് സൗജന്യ പാചകവാതക സിലിണ്ടറുകൾ; വൻ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വിജയ്

നിയമസഭയിൽ ചട്ടം 110 പ്രകാരം നടത്തിയ പ്രഖ്യാപനത്തിലാണ് വിജയ് സർക്കാരിന്‍റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിന്‍റെ ഭാഗമായി പദ്ധതികൾ പ്രഖ്യാപിച്ചത്

Sarath Nath MS

ചെന്നൈ: സ്ത്രീകൾക്കായുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിയമസഭയിൽ പ്രഖ്യാപിച്ചു. ഡീലക്സ്, എക്സ്പ്രസ് ഉൾപ്പെടെയുള്ള കൂടുതൽ വിഭാഗം സർക്കാർ ബസുകളിലും സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാൻ അവസരം നൽകും. കൂടാതെ, അർഹരായ കുടുംബങ്ങൾക്ക് മൂന്ന് സൗജന്യ പാചകവാതക സിലിണ്ടറുകൾ നൽകുന്ന പദ്ധതിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

തിങ്കളാഴ്ച നിയമസഭയിൽ ചട്ടം 110 പ്രകാരം നടത്തിയ പ്രഖ്യാപനത്തിലാണ് വിജയ് സർക്കാരിന്‍റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിന്‍റെ ഭാഗമായി പദ്ധതികൾ പ്രഖ്യാപിച്ചത്.

‘വെട്രി പയണം’ എന്ന പേരിലുള്ള സ്ത്രീകളുടെ സൗജന്യ ബസ് യാത്രാ പദ്ധതിക്ക് വരുമാന പരിധിയോ യാത്രകളുടെ എണ്ണത്തിൽ നിയന്ത്രണമോ ഉണ്ടാകില്ലെന്ന് വിജയ് പറഞ്ഞു. മെട്രോപൊളിറ്റൻ, നഗര മേഖലകളിൽ സർവീസ് നടത്തുന്ന എക്സ്പ്രസ്, എൽഎസ്എസ്, ഡീലക്സ് സർക്കാർ ബസുകളിലും സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാം. സബർബൻ, മലയോര മേഖലകളിലെ സാധാരണ നിരക്കിലുള്ള സർക്കാർ ബസുകളിലും സൗജന്യ യാത്ര അനുവദിക്കും.

ഒക്റ്റോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ പദ്ധതി നടപ്പാക്കും. പദ്ധതിക്കായി സംസ്ഥാന സർക്കാരിന് പ്രതിവർഷം 6,000 കോടി രൂപ അധിക ചെലവ് വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ് പ്രഖ്യാപിച്ച പ്രധാന ക്ഷേമപദ്ധതികളിലൊന്നായ ‘അന്നപൂർണി സൂപ്പർ സിക്സ്’ പദ്ധതിയുടെ ആദ്യഘട്ടത്തിൽ മൂന്ന് സൗജന്യ പാചകവാതക സിലിണ്ടറുകൾ നൽകും. സിലിണ്ടറുകളുടെ തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറും.

സിലിണ്ടറുകൾക്കായി അധിക തുക ചെലവഴിക്കേണ്ടിവരുന്ന ജനങ്ങളുടെ സാമ്പത്തികഭാരം കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് വിജയ് പറഞ്ഞു. സിലിണ്ടറുകളുടെ ചെലവ് സർക്കാർ വഹിക്കും.

ഏകദേശം 2.5 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള കുടുംബങ്ങൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, ചെറുകിട-ഇടത്തരം കർഷക കുടുംബങ്ങൾ, ഭിന്നശേഷിക്കാർ, ദരിദ്ര കുടുംബങ്ങൾ എന്നിവരടക്കം 1,30,16,104 കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

പദ്ധതിയുടെ മുന്നൊരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞതായി മുഖ്യമന്ത്രി അറിയിച്ചു. 2027ലെ പൊങ്കൽ ആഘോഷത്തോടനുബന്ധിച്ച്, ജനുവരി മധ്യത്തിൽ പദ്ധതി ആരംഭിക്കും. പദ്ധതിക്കായി പ്രതിവർഷം 4,000 കോടി രൂപ സർക്കാർ വകയിരുത്തുമെന്നും വിജയ് വ്യക്തമാക്കി.

ചെന്നൈയ്ക്ക് സമീപം പുതിയ വിമാനത്താവളം നിർമിക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് തമിഴ്നാട്

ബാങ്ക് യൂണിയനുകൾ സെപ്റ്റംബർ 11ന് രാജ്യവ്യാപക പണിമുടക്കിന്; അഞ്ച് ദിവസ ബാങ്കിങ് നടപ്പാക്കണമെന്ന് ആവശ്യം

തെലങ്കാനയിൽ ഓട്ടോ ഡ്രൈവർമാർക്കായി ഊബർ മാതൃകയിൽ ആപ്പ് വരുന്നു

നാഗ്പൂരിൽ ജലശുദ്ധീകരണ പ്ലാന്‍റിൽ ക്ലോറിൻ വാതക ചോർച്ച; നിരവധി പേർ ആശുപത്രിയിൽ

മംഗളൂരുവിനെ മൈസൂരുവിലേക്ക് മാറ്റി; പാലക്കാട് റെയ്ൽവേ ഡിവിഷണൽ ഓഫീസിൽ ഡിവൈഎഫ്ഐ പ്രതിഷേധം