സാഹിൽ വകോഡെ

 
India

ഐഐടി വിദ‍്യാർഥിയുടെ ആത്മഹത‍്യ; മുംബൈ ക്രൈംബ്രാഞ്ച് അന്വേഷിക്കും

മരണപ്പെട്ട വിദ‍്യാർഥിയുടെ മാതാപിതാക്കളുമായി നീണ്ട തർക്കത്തിനൊടുവിൽ അവരുടെ ആവശ‍്യം പൊലീസ് അംഗീകരിക്കുകയായിരുന്നു

Aswin AM

മുംബൈ: ഐഐടി ബോംബെയിലെ രണ്ടാം വർഷ ബിടെക് വിദ‍്യാർഥി സാഹിൽ വകോഡെയുടെ ആത്മഹത‍്യയുമായി ബന്ധപ്പെട്ട കേസ് മുംബൈ ക്രൈംബ്രാഞ്ച് അന്വേഷിക്കും. മരണപ്പെട്ട വിദ‍്യാർഥിയുടെ മാതാപിതാക്കളുമായി നീണ്ട തർക്കത്തിനൊടുവിൽ അവരുടെ ആവശ‍്യം പൊലീസ് അംഗീകരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം കേസിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരിക്കുന്നത്. ആത്മഹത‍്യാപ്രേരണ അടക്കമുള്ള മറ്റു വകുപ്പുകൾ ചേർത്തായിരുന്നു കേസെടുത്തിരുന്നത്.

തന്‍റെ മകനെ മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തെന്ന് വിദ‍്യാർഥിയുടെ അമ്മ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെ ക‍്യാംപസിൽ വിദ‍്യാർഥികളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധ പ്രകടനവും നടന്നിരുന്നു. കഴിഞ്ഞ ദിവസം പരീക്ഷ നടക്കുന്നതിനിടെ സാഹിൽ ചോദ‍്യപേപ്പർ ചാറ്റ് ജിപിടിയിൽ അപ്‌ലോഡ് ചെയ്ത് ഉത്തരമെഴുതാൻ ശ്രമിച്ചെന്നാണ് പ്രധാന ആരോപണം.

മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യുന്നതു വരെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന തീരുമാനത്തിലായിരുന്നു വിദ‍്യാർഥിയുടെ മാതാപിതാക്കൾ. എന്നാൽ‌ 7 മണിക്കൂറോളം പൊലീസ് ഉദ‍്യോഗസ്ഥർ ഇവരുമായി സംസാരിക്കുകയും ക്രൈംബ്രാഞ്ച് അന്വേഷണം നടത്താമെന്ന ഉറപ്പ് ലഭിക്കുകയും ചെയ്തതോടെയാണ് മാതാപിതാക്കൾ തീരുമാനത്തിൽ നിന്നും പിന്മാറിയത്.

ചക്രവാതച്ചുഴി; തിങ്കൾ വരെ ശക്തമായ മഴയ്ക്ക് സാധ്യത

വൻ പെൺവാണിഭ സംഘം പിടിയിൽ; വിദേശ വനിതകളടക്കം 21 പേർ അറസ്റ്റിൽ

അതിവേഗത്തിലെത്തിയ ആഡംബര കാർ പാലത്തിൽ നിന്ന് താഴെ വീണു; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

ഇന്ത‍്യയ്‌ക്കെതിരായ പരമ്പര; വിൻഡീസ് പടയെ ഷായ് ഹോപ്പ് നയിക്കും, കമിൽ പുരാൻ അടക്കമുള്ളവർ ടീമിൽ

ടാസ്മാക് ജീവനക്കാർക്ക് യൂണിഫോം ഏർപ്പെടുത്തി തമിഴ്നാട് സർക്കാർ