നയതന്ത്ര ബന്ധം ശക്തമാക്കി ചൈന

 

filephoto

India

നയതന്ത്ര ബന്ധം ശക്തമാക്കി ചൈന

ചൈനീസ് എംബസി ഓൺലൈൻ വിസ സംവിധാനം ആരംഭിച്ചു

Reena Varghese

ന്യൂഡൽഹി: ഇന്ത്യ- ചൈന നയതന്ത്ര ബന്ധം കൂടുതൽ ശക്തമാകുന്നു. നയതന്ത്ര തലത്തിലെ ചർച്ചകളുടെ ഭാഗമായി ഇന്ത്യയിലെ ചൈനീസ് എംബസി ഓൺലൈൻ വിസ അപേക്ഷാ സംവിധാനം ആരംഭിച്ചു. ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് വിസ നടപടികൾ കൂടുതൽ ലഘൂകരിക്കുന്നതിനും എംബസിയിലേയ്ക്ക് നേരിട്ടുള്ള സന്ദർശനങ്ങൾ കുറയ്ക്കുന്നതിനും ഇതിലൂടെ സാധിക്കും.

ഇന്ത്യ-ചൈന നയതന്ത്ര ബന്ധം ശക്തമാക്കാനുള്ള നിർണായക നീക്കമായി ഇതിനെ വിലയിരുത്തുന്നു. ചൈനീസ് എംബസിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് 2025 ഡിസംബർ 22 മുതൽ ഈ സേവനം ലഭ്യമാകുമെന്ന് ആദ്യം അറിയിച്ചത്. നിശ്ചിത വിസ പോർട്ടൽ വഴി അപേക്ഷാ ഫോമുകൾ പൂരിപ്പിക്കാനും ആവശ്യമായ എല്ലാ രേഖകളും അപ് ലോഡ് ചെയ്യാനും അപേക്ഷകർക്ക് ഇപ്പോൾ സൗകര്യമുണ്ട്.

ടൂറിസ്റ്റ് വിസ, ബിസിനസ് വിസ, സ്റ്റുഡന്‍റ് വിസ, വർക്ക് വിസ തുടങ്ങി വിവിധ വിഭാഗങ്ങളിൽ ഉള്ള വിസകൾക്ക് ഈ ഓൺലൈൻ സംവിധാനം ഉപയോഗിക്കാം. അപേക്ഷകർക്ക് ഡിജിറ്റലായി ഫോമുകൾ പൂരിപ്പിക്കാനും ബയോമെട്രിക് വിവരങ്ങൾ നൽകുന്നതിനുള്ള അപ്പോയിന്‍റ്മെന്‍റുകൾ ഓൺലൈനായി ഷെഡ്യൂൾ ചെയ്യാനും സാധിക്കും.

ബയോമെട്രിക് വിവരങ്ങൾ നേരിട്ടു നൽകുന്നതിനായി അപേക്ഷകർ എംബസിയിൽ ഒറ്റത്തവണ മാത്രമേ സന്ദർശിക്കേണ്ടി വരികയുള്ളു. അപേക്ഷാ പുരോഗതി തത്സമയം അറിയുന്നതിനും ഫീസുകൾ ഇന്ത്യൻ രൂപയിൽ തന്നെ അടയ്ക്കുന്നതിനും ഈ പോർട്ടലിൽ സൗകര്യമുണ്ട്. 2020ലെ ലഡാക്ക് സംഘർഷത്തിനു ശേഷം ചൈനീസ് പൗരന്മാർക്കുള്ള ടൂറിസ്റ്റ് വിസകൾ ഇന്ത്യ നിർത്തി വച്ചിരുന്നു. ഇത് പിന്നീട് മൂന്നു വർഷത്തിനു ശേഷമാണ് പുനരാരംഭിച്ചത്. ഇക്കഴിഞ്ഞ ഒക്റ്റോബർ മുതൽ ഇരു രാജ്യങ്ങൾക്കും ഇടയിൽ ഉള്ള നേരിട്ടുള്ള വിമാന സർവീസുകളും പുനരാരംഭിച്ചിരുന്നു.

മുന്നണി കൂടിക്കാഴ്ച; പി.വി. അൻവറും, സി.കെ. ജാനുവും വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി

മേയർ തെരഞ്ഞെടുപ്പ്; അതൃപ്തി പരസ്യമാക്കി ദീപ്തി, പിന്തുണയുമായി അജയ് തറയിൽ

ദീപ്തിയെ വെട്ടി; കൊച്ചി മേയറായി ആദ്യടേമിൽ വി.കെ. മിനിമോൾ, രണ്ടാംടേമിൽ ഷൈനി മാത്യു

പക്ഷിപ്പനി; ആയിരക്കണക്കിന് കോഴികളെയും താറാവുകളെയും കൊന്നൊടുക്കും

എസ്ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു; നിങ്ങളുടെ പേരുണ്ടോ എന്നറിയാം, പേര് ചേർക്കാനും സാധിക്കും