Neville Roy Singham  
India

ന്യൂസ് ക്ലിക്ക് കേസിൽ യുഎസ് വ്യവസായി നെവിൽ റോയി സിംഗത്തെ ചോദ്യം ചെയ്യാൻ ഇഡി

ന്യൂസ് ക്ലിക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്ന് ചൂണ്ടിക്കാട്ടി നെവിൽ റോയ് രംഗത്തെത്തിയിരുന്നു

ന്യൂഡൽഹി: ചൈനീസ് ഫണ്ട് സ്വീകരിച്ചുവെന്ന ആരോപണത്തിൽ അന്വേഷണം നേരിടുന്ന ന്യൂസ് ക്ലിക്ക് ഓൺലൈൻ മാധ്യമത്തിനെതിരായ കേസിൽ യുഎസ് വ്യവസായി നെവിൽ റോയി സിംഗത്തെ ചോദ്യം ചെയ്യാൻ ഇഡി. ഷാങ്ഹായ് കേന്ദ്രീകരിച്ചാണ് നെവിൽ റോയ് പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി വിദേശകാര്യമന്ത്രാലയം വഴി ചൈനീസ് സർക്കാരിലേക്കാണ് ഇഡി നോട്ടീസയച്ചത്.

അതേസമയം, തനിക്ക് ന്യൂസ് ക്ലിക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്ന് ചൂണ്ടിക്കാട്ടി നെവിൽ റോയ് രംഗത്തെത്തിയിരുന്നു. താൻ ചൈനീസ് സർക്കാരിൽ നിന്നോ ചൈനീസ് ഏജൻസികളിൽ നിന്നോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളിൽ നിന്നോ പണം സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. തനിക്ക് ഒരു നിരോധിത സംഘടനയുമായും ബന്ധമില്ലെന്നും 2000 മുതൽ ഇന്ത്യയുമായി ബിസിനസ് ബന്ധം പുലർത്തുന്നുണ്ടെന്നും നെവിൽ റോയ് കൂട്ടിച്ചേർത്തു.

കേസിൽ നിലവിൽ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുർകയസ്ഥയും അഡ്മിനിസ്ട്രറ്റീവ് ഓഫീസർ അമിത് ചക്രവർത്തിയും ഇഡിയുടെ കസ്റ്റഡിയിലാണ്.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ