മാതാപിതാക്കളുടെ എസ്ഐആർ വിവരങ്ങളില്ലാതെ വോട്ടർപട്ടികയിൽ പേര് ചേർക്കാനാവില്ല, പുതിയ നിബന്ധനയുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ

 
India

മാതാപിതാക്കളുടെ എസ്ഐആർ വിവരങ്ങളില്ലാതെ വോട്ടർപട്ടികയിൽ പേര് ചേർക്കാനാവില്ല, പുതിയ നിബന്ധനയുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ

പുതിയ വോട്ടർമാർക്കും എസ്‌ഐആറിന് ശേഷം വന്ന വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്കും ഇത് ബാധകമാണ്

Manju Soman

ന്യൂഡൽഹി: പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് മാതാപിതാക്കളുടെ എസ്‌ഐആർ വിവരങ്ങൾ നിർബന്ധമാക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ. പുതിയ വോട്ടർമാർക്കും എസ്‌ഐആറിന് ശേഷം വന്ന വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്കും ഇത് ബാധകമാണ്.

വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനായുള്ള ഫോം 6 പൂരിപ്പിക്കുമ്പോൾ മാതാപിതാക്കളുടെ എസ്ഐആർ വിവരങ്ങൾ കൂടി നൽകണം. ഈ ഡിക്ലറേഷൻ പൂർത്തിയാക്കാതെ അടുത്ത ഘട്ടത്തിലേക്ക് പോകാനാകില്ല. ബിഹാറിൽ ഇത് ഇതിനോടകം നടപ്പാക്കിയിട്ടുണ്ടെന്ന് കമ്മിഷൻ വ്യക്തമാക്കി.

ഇത് കൃത്യമായി വോട്ടർമാരെ മാപ്പ് ചെയ്യാൻ സഹായിക്കുകയും പുതിയ വോട്ടർമാർക്ക് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകളുടെ എണ്ണം കുറയ്ക്കുകയും ചെയ്യുന്നുവെന്നും കമ്മിഷൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. ഇരട്ട വോട്ടുകൾ, താമസം മാറിയവർ, വിദേശികൾ എന്നിവരെ പട്ടികയിൽ നിന്ന് നീക്കം ചെയ്യാനും ഇതിലൂടെ ലക്ഷ്യമിടുന്നുവെന്നും കമ്മിഷൻ വ്യക്തമാക്കി.

സുപ്രീം കോടതി ജഡ്ജിയായി ആൾമാറാട്ടം; ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന്‍റെ മുൻ കാമുകന് എട്ട് വർഷം തടവ്

15 ദിവസത്തെ വിസയിൽ ജപ്പാനിലെത്തി; 33 വർഷം താമസിച്ചു, ഒടുവിൽ അറസ്റ്റ്

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയെ കാണാൻ പുതിയ ക്രമീകരണം

പട്ടത്തിന്‍റെ നൂൽ കഴുത്തിൽ കുരുങ്ങി മുൻ സൈനികൻ മരിച്ചു

ചിതാഭസ്മം നിമജ്ജനം ചെയ്യാൻ പോകവേ വാഹനാപകടം; 3 പേർ മരിച്ചു, 23 പേർക്ക് പരുക്ക്