ആദ്യരാത്രി മണിയറ‍യിൽ ഭർത്താവിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി നവവധു; പിന്നാലെ കാമുകനൊപ്പം ഒളിച്ചോടി

 
India

ആദ്യരാത്രി മണിയറ‍യിൽ ഭർത്താവിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി നവവധു; പിന്നാലെ കാമുകനൊപ്പം ഒളിച്ചോടി

ഗ്രാമത്തലവനടക്കം പങ്കെടുത്ത ചർച്ചയിൽ കാമുകനെ മറക്കാനും വിവാഹ ബന്ധം തുടരാനും തീരുമാനവുമായിരുന്നു

പ്രയാഗ്‌രാജ്: ആദ്യരാത്രി മണിയറയിൽ ഭർത്താവിനെ കൊല്ലുമെന്ന ഭീഷണിപ്പെടുത്തി നവവധു. ദിവസങ്ങളോളം നവവരനെ കത്തിമുനയിൽ നിർത്തിയ ശേഷം നവവധു കാമുകനൊപ്പം ഒളിച്ചോടി.

ഏപ്രിൽ 29 നായിരുന്നു നിഷാദിന്‍റെയും സിതാരയുടെയും വിവാഹം. ആദ്യ രാത്രിയിൽ തന്‍റെ ദേഹത്ത് തൊടരുതെന്നും തൊട്ടാൽ 35 കഷ്ണങ്ങളാക്കുമെന്ന് പറഞ്ഞ് യുവതി ഭീഷണിപ്പെടുത്തുകയായിരുന്നു. താൻ മറ്റൊരാളുടെതാണെന്നും വൈകാതെ ഒളിച്ചോടുമെന്നും സിതാര യുവാവിനോട് പറഞ്ഞു. ഭയന്നെങ്കിലും നാണക്കേട് ഭയന്ന് നിഷാദ് ആരോടും ഒന്നും പറഞ്ഞില്ല.

സമാനമായി മൂന്നു ദിവസങ്ങൾ കടന്നു പോയി. സിതാരയുടെ സ്വഭാവത്തിൽ മാറ്റമൊന്നും കാണാതായതോടെ നിഷാദ് വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ വധുവിന്‍റെ വീട്ടുകാരെ വിളിച്ചു വരുത്തി. ഇരുവരുടെയും ചോദ്യം ചെയ്യലിൽ താൻ അമൻ എന്ന യുവാവുമായി പ്രണയത്തിലാണെന്നും ബന്ധുക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് നിഷാദുമായുള്ള വിവാഹത്തിന് സമ്മതിച്ചതെന്നുമാണ് യുവതി വീട്ടുകാരോട് അറിയിച്ചത്. മേയ് 25ന് ഗ്രാമത്തലവനടക്കം പങ്കെടുത്ത ചർച്ചയിൽ കാമുകനെ മറക്കാനും വിവാഹ ബന്ധം തുടരാനും തീരുമാനവുമായി. മധ്യസ്ഥ ചർച്ചകൾക്കെത്തിയവർ യുവതിയിൽ നിന്ന് സമ്മതം എഴുതി വാങ്ങുകയും ചെയ്തു.

ഇതിനു ശേഷവും യുവതി കത്തിയുമായി മണിയറയിൽ കാത്തിരുപ്പ് തുടരുകയായിരുന്നു. പിന്നാലെ മേയ് 30 ഓടെ യുവതി പിൻഭാഗത്തുള്ള മതിൽ ചാടിക്കടന്ന് കാമുകനൊപ്പം ഓളിച്ചോടി. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഇരു വീട്ടുകാർക്കും കേസുമായി മുന്നോട്ടു പോവാൻ താത്പര്യമില്ലെന്നും അറിയിച്ചിട്ടുണ്ട്.

അനധികൃത മരുന്ന് പരീക്ഷണം: 741 പേരുടെ മരണത്തിൽ ദുരൂഹത

ശ്രീശാന്തിനൊപ്പം വാതുവയ്പ്പിന് ശിക്ഷിക്കപ്പെട്ട ഐപിഎൽ താരം ഇനി മുംബൈ പരിശീലകൻ

കര്‍ഷകരുടെ ശവപ്പറമ്പായി മഹാരാഷ്ട്ര: രണ്ടു മാസത്തിനിടെ ജീവനൊടുക്കിയത് 479 കര്‍ഷകര്‍

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

സംസ്ഥാനത്ത് വീണ്ടും നിപ മരണം