ബംഗാളിൽ 2 പേർക്ക് നിപ; ഏഷ്യൻ രാജ്യങ്ങളിൽ ജാഗ്രതാ നിർദേശം, കേരളത്തിലും മുന്നറിയിപ്പ്
file image
ന്യൂഡൽഹി: ബംഗാളിലെ നാദിയ ജില്ലയിൽ 2 പേർക്ക് നിപ സ്ഥിരീകരിച്ചു. പിന്നാലെ സംസ്ഥാനം കടുത്ത ജാഗ്രതയിലാണ്. ഇതോടെ കിഴക്കൻ രാജ്യങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചു. തായ്‌ലൻഡ്, സിംഗപ്പുർ, ഹോങ്കോങ്, മലേഷ്യ എന്നിവിടങ്ങളിൽ വിമാനമിറങ്ങുന്നവരെ പരിശോധിക്കും. ഇന്ത്യയിൽനിന്ന് എത്തുന്ന യാത്രക്കാർക്ക് സിംഗപ്പൂർ വിമാനത്താവളത്തിൽ താപനില പരിശോധിക്കുന്നത് നിർബന്ധമാക്കി.
ആരോഗ്യ പ്രവർത്തകരായ രണ്ടു പേർക്കാണ് രോഗബാധയുണ്ടായത്. തുടർന്ന് ഇവരുമായി ബന്ധമുള്ള 196 പേരുടെ സമ്പർക്ക പട്ടിക തയാറാക്കി നിരീക്ഷിച്ചു. എന്നാൽ ഇവർക്കാർക്കും രോഗലക്ഷണം കണ്ടെത്തിയില്ല. പരിശോധനയിലും ഫലം നെഗറ്റീവാണ്.
ദശലക്ഷക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളാണ് കേരളത്തിൽ ജോലിക്കെത്തുന്നത്. ഇതിൽ ഭൂരിഭാഗവും ബംഗാളിൽ നിന്നുള്ളവരാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.