പട്ന: ബിജെപിയുടെ പിന്തുണയോടെ ജെഡിയു നേതാവ് നിതീഷ് കുമാർ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും. ബിജെപിക്ക് രണ്ട് ഉപമുഖ്യമന്ത്രിമാർ ഉണ്ടാകും. നിയമസഭ പിരിച്ചുവിടുകയോ തെരഞ്ഞെടുപ്പ് നടത്തുകയോ ചെയ്യില്ല.
2022 ൽ എൻഡിഎ സഖ്യം വിട്ട് ആർജെഡിക്കൊപ്പം ചേർന്ന് മുഖ്യമന്ത്രിപദത്തിലെത്തിയ നിതീഷ് വീണ്ടും എൻഡിഎയുടെ ഭാഗമാകുകയാണ്. ജനുവരി 29 വരെ പൊതുയോഗങ്ങൾ ഉൾപ്പെടെ എല്ലാ പരിപാടികളും നിതീഷ് കുമാർ റദ്ദാക്കിയിട്ടുണ്ട്.
അതേസമയം ബിജെപി നേതാവ് സുശീൽ കുമാർ മോദി ഉപമുഖ്യമന്ത്രിയാവുമെന്നും റിപ്പോർട്ടുകളുണ്ട്. അടഞ്ഞവാതിലുകൾ തുറക്കപ്പെടുമെന്നും രാഷ്ട്രീയം സാധ്യതകളുടെ കലയാണെന്നും സുശീൽകുമാർ മോദി നടത്തിയ പ്രസ്താവന അഭ്യൂഹങ്ങൾക്ക് ബലം നൽകിയിട്ടുണ്ട്.