നടൻ വിജയ്, രാഹുൽ ഗാന്ധി

 
India

തമിഴ്നാട്ടിൽ ടിവികെയുമായി സഖ‍്യത്തിനില്ല; നിലപാട് വ‍്യക്തമാക്കി എഐസിസി

ഡൽഹിയിൽ നടന്ന ചർച്ചയിലാണ് എഐസിസി നിലപാട് വ‍്യക്തമാക്കിയത്

Aswin AM

ചെന്നൈ: നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകവുമായി തമിഴ്നാട്ടിൽ സഖ‍്യത്തിനില്ലെന്ന് കോൺഗ്രസ്. ഡൽഹിയിൽ നടന്ന ചർച്ചയിലാണ് എഐസിസി നിലപാട് വ‍്യക്തമാക്കിയത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ‍്യക്ഷൻ മല്ലികാർജുൻ ഖാർഗെയും തമ്മിൽ നാലു മണിക്കൂറാണ് ചർച്ച നടത്തിയത്.

ഡിഎംകെയുമായി സഖ‍്യം തുടരുമെന്നാണ് വിവരം. പരസ‍്യ പ്രസ്താവനകൾ എഐസിസി തമിഴ്നാട്ടിൽ വിലക്കിയിട്ടുണ്ട്. ഡിഎംകെയുമായി അഭിപ്രായ വ‍്യത‍്യാസമുണ്ടെന്ന തരത്തിൽ പരസ‍്യ പ്രസ്താവനകൾ പാടില്ലെന്നാണ് നേതൃത്വം നിർദേശം നൽകിയിരിക്കുന്നത്.

യുഎസിന് യൂറോപ്പിന്‍റെ തിരിച്ചടി: വ്യാപാര കരാർ മരവിപ്പിച്ചു

ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് വിഡിയോ പ്രചരിപ്പിച്ചു; യുവാവ് ജീവനൊടുക്കി

മിച്ചലിനും ഫിലിപ്പ്സിനും സെഞ്ചുറി; ഇന്ത‍്യക്കെതിരേ കൂറ്റൻ സ്കോർ‌ അടിച്ചെടുത്ത് കിവീസ്

"രാജേന്ദ്രൻ കാണിച്ചത് പിറപ്പുകേട്, സിപിഎമ്മിന് ഒരു ചുക്കും സംഭവിക്കില്ല": എം.എം. മണി

സ്വർണക്കപ്പ് കണ്ണൂരിന്; തൃശൂർ രണ്ടാം സ്ഥാനത്ത്