.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
രാത്രി 11 മണിക്ക് ശേഷം കുട്ടികളെ തിയ​റ്ററുകളിൽ അനുവദിക്കരുത്: ഹൈക്കോടതി 
India

രാത്രി 11 മണിക്ക് ശേഷം കുട്ടികളെ തിയ​റ്ററുകളിൽ അനുവദിക്കരുത്: ഹൈക്കോടതി

രാവിലെ 11നു ​മുമ്പുള്ള സമയത്തും ഈ നിർദേശം ബാധകമാണ്.

Ardra Gopakumar

തെലങ്കാന:16 വയസിന് താഴെയുള്ള കുട്ടികളെ രാത്രി 11 മണിക്ക് ശേഷം തിയെ​റ്ററുകളിൽ സിനിമ കാണാൻ അനുവദിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി.

ഇത് സംബന്ധിച്ച് സർക്കാരിന് കോടതി നിർദേശം നൽകി. 16വയസ്സിന് താഴെയുള്ള കുട്ടികളെ തിയെറ്ററുകളിലും മൾട്ടിപ്ലക്‌സുകളിലും രാത്രി 11നു ​ശേഷമുള്ള ഷോ കാണാൻ അനുവദിക്കരുത്. രാവിലെ 11നു ​മുമ്പുള്ള സമയത്തും ഈ നിർദേശം ബാധകമാണ്. നിർദേശം സംബന്ധിച്ച അഭിപ്രായങ്ങൾ ബന്ധപ്പെട്ടവരോട് ചോദിക്കണമെന്നും, അതിന് ശേഷമുള്ള നിർദേശങ്ങൾ പൊതുജനങ്ങൾക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു.

രാം ചരൺ നായകനാകുന്ന 'ഗെയിം ചേഞ്ചർ' ഉൾപ്പെടെ സിനിമകളുടെ ടിക്കറ്റ് നിരക്ക് വർധനയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം. പ്രായപൂർത്തിയാകാത്തവരെ വൈകിയുള്ള സമയങ്ങളിൽ സിനിമ കാണാൻ അനുവദിക്കരുത്. അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഹർജിക്കാരനായ വിജയ് ഗോപാലിന്‍റെ അഭിഭാഷകൻ വാദിച്ചു.

'പുഷ്പ-2' ന്‍റെ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച സ്ത്രീയുടെ മകന് ഗുരുതരമായി പരിക്കേൽക്കേണ്ടി വന്ന സാഹചര്യത്തിൽ, തി​യെറ്ററുകളിൽ പ്രായപൂർത്തിയാകാത്തവരുടെ പ്രവേശനം നിയന്ത്രിക്കുന്നതിന് സർക്കാർ അടിയന്തി​ര തീരുമാനം എടുക്കേണ്ടതായിരുന്നുവെന്നും അഭിഭാഷകൻ പറഞ്ഞു.

ഡീസലിനും പെട്രോളിനും വില വർധിപ്പിച്ച് നയാര

പ്രാദേശിക നേതാവിന്‍റെ വിവരം പോലുമില്ല; രാഹുൽഗാന്ധിക്കെതിരേ പിണറായി വിജയൻ

കരുത്തരിൽ കരുത്തനായ ഗജവീരൻ; തൃശൂർ പൂരത്തിന് ആവേശം പകരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു

എടയാറിൽ ഓയിൽ കമ്പനിയിൽ തീപ്പിടിത്തം; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരുക്ക്

ശബരിമല കൊടിമര പുനർനിർമാണ ക്രമക്കേട് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു