India

തലവേദനയൊഴിയാതെ കർണാടക: മന്ത്രിസഭാ രൂപീകരണത്തിൽ സമ്മർദ്ദവുമായി സമുദായ നേതാക്കൾ

ബംഗളുരു : നാളെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കാനിരിക്കെ കർണാടകയിൽ ആരൊക്കെ മന്ത്രിമാരാവും എന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായില്ല. ചർച്ചകൾക്കായി സിദ്ധരാമയ്യയും ശിവകുമാറും വീണ്ടും ഡൽഹിയിലെത്തിച്ചേർന്നിട്ടുണ്ട്. ഇന്ന് ഹൈക്കമാൻഡിന്‍റെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന ചർച്ചയിലാവും അന്തിമ തീരുമാനം.

മന്ത്രിസഭയിൽ പരമാവധി 34 പേരെയാണ് അംഗമാക്കാൻ കഴിയുന്നതെങ്കിൽ ഇരട്ടിയോളം പേരാണ് മന്ത്രി സ്ഥാനം മോഹിച്ച് നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്. ഉപമുഖ്യമന്ത്രി പദം പ്രതീക്ഷിച്ച ലിംഗായത്ത്, ദളിത് , മുസ്ലിം വിഭാഗങ്ങളിൽ നിന്ന് വലിയ സമ്മർദ്ദവുമുണ്ട്. സാമുദായിക സമവാക്യങ്ങൾ പാലിക്കുന്നതിനൊപ്പം പ്രധാന വകുപ്പുകൾ വിഭജിക്കുന്നതിലും കിടമത്സരമുണ്ട്.

അതേസമയം നാളെ നടക്കുന്ന സത്യ പ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ബിജെപി ഇതര നേതാക്കൾക്കെല്ലാം തന്നെ ചടങ്ങിലോട്ട് ക്ഷണമുണ്ട്. എന്നാൽ സിപിഎം നേതാവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയനെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല.

കോൺഗ്രസ് നേതാക്കൾക്കു പുറമേ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലിൻ, എ​ൻ​സി​പി അ​ധ്യ​ക്ഷ​ൻ ശ​ര​ദ് പ​വാ​ർ, മ​ഹാ​രാ​ഷ്‌​ട്ര മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ, ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ, ഉ​പ​മു​ഖ്യ​മ​ന്ത്രി തേ​ജ​സ്വി യാ​ദ​വ്, ഛത്തി​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ബാ​ഗേ​ൽ, രാ​ജ്സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ‌്‌ലോ​ത്ത്, ഹി​മാ​ച​ൽ പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി സു​ഖ്‍വി​ന്ദ​ർ സി​ങ് സു​ഖു, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് എന്നിവരെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

കുഞ്ഞിന്‍റെ വായിൽ തുണിതിരുകി, കഴുത്തിൽ ഷാളിട്ടു മുറുക്കി...; നവജാതശിശുവിന്‍റെ കൊലപാതകത്തിൽ യുവതിയുടെ മൊഴി പുറത്ത്

8 ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യത; കേരളാ തീരത്ത് റെഡ് അലർട്ട്

വൈദ്യുതി നിയന്ത്രണം ആദ്യം പാലക്കാട്ടും മലപ്പുറത്തും

'രോഹിത് വെമുല ദളിതനല്ല, ജീവനൊടുക്കിയത് ജാതി വിവരം പുറത്തുവരുമെന്ന ഭയത്താൽ'

വയനാട്ടിലെ വോട്ടർമാരോട് രാഹുൽ കാണിച്ചത് നീതികേട്: ആനി രാജ