India

ഹൈവേയിൽ ട്രാക്റ്റർ പാടില്ല; കർഷകരോടു ഹൈക്കോടതി

"മോട്ടോർ വാഹന നിയമപ്രകാരം ദേശീയ പാതയിലൂടെ ട്രാക്റ്റർ‌ ട്രോളിയിൽ സഞ്ചരിക്കാനാവില്ല. നിങ്ങൾ അമൃത്‌സറിൽ നിന്നു ഡൽഹിയിലേക്ക് ട്രോളിയിലാണ് വരുന്നത്

Renjith Krishna

ചണ്ഡിഗഡ്: സമരം ചെയ്യുന്ന കർഷകർ ദേശീയ പാതകളിൽ ട്രാക്റ്റർ ട്രോളികൾ ഉപയോഗിക്കരുതെന്നു പഞ്ചാബ്-ഹരിയാന ഹൈക്കോടതി. മോട്ടോർവാഹന നിയമപ്രകാരം ദേശീയപാതകളിൽ ട്രാക്റ്റർ ട്രോളികൾ ഉപയോഗിക്കാനാവില്ല. മൗലികാവകാശം ഉള്ളപ്പോഴും ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങൾ പാലിക്കാനും ഉത്തരവാദിത്വമുണ്ടെന്നു മറക്കരുതെന്നും കോടതി പറഞ്ഞു.

""മോട്ടോർ വാഹന നിയമപ്രകാരം ദേശീയ പാതയിലൂടെ ട്രാക്റ്റർ‌ ട്രോളിയിൽ സഞ്ചരിക്കാനാവില്ല. നിങ്ങൾ അമൃത്‌സറിൽ നിന്നു ഡൽഹിയിലേക്ക് ട്രോളിയിലാണ് വരുന്നത്. എല്ലാവർക്കും മൗലികാവകാശങ്ങളെക്കുറിച്ച് ബോധ്യമുണ്ട്. എന്നാൽ, ഭരണഘടനാപരമായ കടമകളും പാലിക്കേണ്ടതുണ്ട്''- കോടതി പറഞ്ഞു.

കർഷകർ ഒരിടത്തും വൻതോതിൽ തടിച്ചുകൂടരുതെന്നും ഇക്കാര്യം പഞ്ചാബ് സർക്കാർ ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. സമരം ചെയ്യാൻ അവകാശമുണ്ട്. എന്നാൽ, അതിനും ചില നിയന്ത്രണങ്ങളുണ്ടെന്നും ഹൈക്കോടതി.

കർഷകരുമായി ഇതുവരെ നടന്ന ചർച്ചകളുടെ വിശദാംശം സത്യവാങ്മൂലമായി സമർപ്പിക്കാൻ കോടതി കേന്ദ്ര സർക്കാരിനോടു നിർദേശിച്ചു. അഞ്ചു വർഷത്തേക്ക് അഞ്ചു വിളകൾ താങ്ങുവിലയുടെ അടിസ്ഥാനത്തിൽ വാങ്ങാമെന്ന കേന്ദ്ര നിർദേശം തള്ളിയ കർഷക സംഘടനകൾ ഇന്നു ഡൽഹി ചലോ മാർച്ച് പുനരാരംഭിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണു കോടതിയുടെ നിർദേശം.

മസാല ബോണ്ടിൽ ഇഡിക്ക് തിരിച്ചടി; മുഖ്യമന്ത്രിക്ക് നൽകിയ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു

ശബരിമല സ്വർണമോഷണ കേസ്; മുൻ ദേവസ്വം ബോർഡ് സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റ് തടഞ്ഞു

"ഇന്ത‍്യ- ദക്ഷിണാഫ്രിക്ക ടി20 മത്സരം തിരുവനന്തപുരത്ത് നടത്താമായിരുന്നു": ശശി തരൂർ

എൽഡിഎഫ് മതനിരപേക്ഷ നിലപാടുമായി മുന്നോട്ട് പോകും; ആരോപണം അടിസ്ഥാനരഹിതമെന്ന് ടി.പി. രാമകൃഷ്ണൻ

ലീഗ് മലപ്പുറം പാർട്ടി; എസ്എൻഡിപിയെ തകർക്കാനാണ് ലീഗിന്‍റെ നീക്കമെന്ന് വെള്ളാപ്പള്ളി നടേശൻ