ബിജെപി സംസ്ഥാന പ്രസിഡന്‍റ് ബി.വൈ. വിജയേന്ദ്രയുടെ നേതൃത്വത്തിൽ പ്രതിഷേധിക്കുന്ന നിയമസഭാംഗങ്ങൾ 

 
India

കർണാടക മന്ത്രിസഭയിൽ വനിതാ മന്ത്രിമാരില്ല; പ്രതിഷേധിച്ച് ബിജെപി

ബിജെപി സംസ്ഥാന പ്രസിഡന്‍റ് ബി.വൈ. വിജയേന്ദ്രയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം

Sarath Nath MS

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്‍റെ മന്ത്രിസഭയിൽ വനിതാ മന്ത്രിമാരില്ലാത്തതിന്‍റെ പേരിൽ പ്രതിഷേധിച്ച് ബിജെപി. വെള്ളിയാഴ്ച വിധാൻ സൗധയിലാണ് പ്രതിഷേധം അരങ്ങേറിയത്.

ബിജെപി സംസ്ഥാന പ്രസിഡന്‍റ് ബി.വൈ. വിജയേന്ദ്രയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നിയമസഭ പ്രതിപക്ഷ നേതാവ് ആർ. അശോക, നിയമസഭ കൗൺസിൽ പ്രതിപക്ഷ നേതാവ് ചാലവാഡി നാരായണസ്വാമി തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കുചേർന്നു. നിയമസഭയുടെ പ്രവേശനകവാടത്തിൽ ഒത്തുകൂടിയ ബിജെപി നിയമസഭാംഗങ്ങൾ പിന്നീട് അകത്തേക്ക് പ്രകടനമായി എത്തുകയായിരുന്നു. 'സ്ത്രീ വിരോധി'യാണ് കോൺഗ്രസ് സർക്കാരെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

മേയ് 28ന് സിദ്ധരാമയ്യ രാജി വച്ചതിനെ തുടർന്ന് ജൂൺ മൂന്നിനാണ് ശിവകുമാർ 13 മന്ത്രിമാർക്കൊപ്പം മുഖ്യമന്ത്രിയായി അധികാരമേറ്റത്. തുടർന്ന് രണ്ട് മാസത്തിനുശേഷം ഓഗസ്റ്റ് മൂന്നിന് 19 മന്ത്രിമാരെ കൂടി മന്ത്രിസഭയിൽ ഉൾപ്പെടുത്തി. ഇതോടെ മന്ത്രിസഭയുടെ അംഗസംഖ്യ മുഖ്യമന്ത്രി ഉൾപ്പെടെ 33 ആയി ഉയർന്നു. എന്നാൽ വനിതകൾ ആരെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരുന്നില്ല.

ഏഷ്യൻ ഗെയിംസിൽ ചരിത്രം വെടിവച്ചി‌ട്ട് ഇന്ത്യയുടെ നീരു

"ശിവനെയും രാമനെയും ഭിന്നിപ്പിക്കാൻ ശ്രമം", രേവന്ത് റെഡ്ഡിക്കെതിരേ ബിജെപി

മുഖ്യമന്ത്രിയുടെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടുന്നു; വാർത്താ സമ്മേളനത്തിൽ പുതിയ ക്രമീകരണം വരുന്നു

മൂവാറ്റുപുഴയിൽ ലിഫ്റ്റ് തകർന്ന് വീണ് 19 കാരൻ മരിച്ചു

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടും; സൂചന നൽകി കെഎസ്ഇബി ചെയർമാൻ