പ്രകാശ് രാജ് 
India

മൂന്ന് സംസ്ഥാനങ്ങളിൽ 4 വോട്ടർ ഐഡി: നടൻ പ്രകാശ് രാജിനെതിരേ ജാമ‍്യമില്ലാ വാറന്‍റ്

ബെംഗളൂരുവിലെ ശാന്തിനഗർ, തെലങ്കാനയിലെ സെരിലിംഗംപള്ളി, തമിഴ്നാട്ടിലെ വേളാച്ചേരി എന്നിവിടങ്ങളിൽ പ്രകാശ് രാജിന് വോട്ടർ ഐഡികളുണ്ടെന്നാണ് പരാതിയിൽ പറയുന്നത്

Aswin AM

ബെംഗളൂരു: നടൻ പ്രകാശ് രാജിനെതിരേ ജാമ‍്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചു. മൂന്ന് സംസ്ഥാനങ്ങളിലായി നടന് 4 വോട്ടർ ഐഡികൾ ഉണ്ടെന്ന് ശേഷാദ്രിപുരം സ്വദേശി കെ. ദിലീപ് നൽകിയ പരാതിയിൽ ബെംഗളൂരു മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി. മൂന്ന് തവണകളായി സമൻസ് അയച്ചിട്ടും നടൻ കൈപ്പറ്റിയിരുന്നില്ല.

കൂടാതെ കോടതിയിലും ഹാജരായില്ല. ഈ സാഹചര‍്യത്തിലാണ് കോടതി നിലപാട് കടുപ്പിച്ചത്. ബെംഗളൂരുവിലെ ശാന്തിനഗർ, തെലങ്കാനയിലെ സെരിലിംഗംപള്ളി, തമിഴ്നാട്ടിലെ വേളാച്ചേരി എന്നിവിടങ്ങളിൽ പ്രകാശ് രാജിന് വോട്ടർ ഐഡികളുണ്ടെന്നാണ് പരാതിയിൽ പറയുന്നത്.

നേരത്തെ പരാതിക്കാരൻ ഹലാസൂരു ഗേറ്റ് പൊലീസ് സ്റ്റേഷനിലും സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാത്ത സാഹചര‍്യത്തിലാണ് ബെംഗളൂരു കോടതിയിൽ സ്വകാര‍്യ ഹർജി ഫയൽ ചെയ്തത്.

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

കോംഗോയിൽ വിമാനം തകർന്നുവീണു; 2 മുതിർന്ന സൈനിക ഉദ്യോഗസ്ഥരടക്കം 14 പേർ മരിച്ചു

സുൽത്താൻ ബത്തേരി സ്റ്റേഷനിൽ നിന്നും പൊലീസുകാരൻ മോഷ്ഠിച്ച തൊണ്ടിമുതൽ കണ്ടെത്തി

ആറളം ഫാമിൽ കാട്ടാനയിറങ്ങി; പിടികൂടാൻ ശ്രമം പുരോഗമിക്കുന്നു

മുഖ‍്യമന്ത്രിക്കെതിരേ കരിങ്കൊടി പ്രതിഷേധം; യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ അറസ്റ്റിൽ