ചികിത്സക്കെത്തിയ സ്ത്രീകളുടെയും കുട്ടികളുടെയും നഗ്നചിത്രങ്ങൾ പകർത്തി; ഇന്ത‍്യക്കാരനായ ഡോക്‌ടർ യുഎസിൽ അറസ്റ്റിൽ 
India

ചികിത്സക്കെത്തിയ സ്ത്രീകളുടെയും കുട്ടികളുടെയും നഗ്നചിത്രങ്ങൾ പകർത്തി; ഇന്ത‍്യക്കാരനായ ഡോക്‌ടർ യുഎസിൽ അറസ്റ്റിൽ

ഇയാളുടെ വീട്ടിൽ നിന്നു കംപ്യൂട്ടറുകളും ഫോണുകളും 15 എക്സ്റ്റേണൽ ഹാർഡ് ഡിസ്കുകളും പിടിച്ചെടുത്തു

വാഷിങ്ടൺ: ചികിത്സയ്ക്കെത്തിയ സ്ത്രീകളുടെയും കുട്ടികളുടെയും നഗ്നചിത്രങ്ങളും വിഡിയൊ ദൃശ്യങ്ങളും പകർത്തിയതിന് യുഎസിൽ ഇന്ത്യക്കാരനായ ഡോക്റ്റർ അറസ്റ്റിൽ. ഒമൈർ ഐജാസ് എന്ന 40കാരനെയാണ് യുഎസ് ഏജൻസികൾ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ വീട്ടിൽ നിന്നു കംപ്യൂട്ടറുകളും ഫോണുകളും 15 എക്സ്റ്റേണൽ ഹാർഡ് ഡിസ്കുകളും പിടിച്ചെടുത്തു. ഒരു ഹാർഡ് ഡിസ്കിൽ മാത്രം 13000ലേറെ വിഡിയൊകളാണു കണ്ടെത്തിയത്. ക്ലൗഡ് സ്റ്റോറെജിലും ഇയാൾ ഇത്തരം ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടുണ്ടാകുമെന്നു കരുതുന്നു.

ആശുപത്രിയിലെ ശുചിമുറികളും കുളിമുറികളിലും വസ്ത്രം മാറുന്ന ഇടങ്ങളിലുമടക്കം ക്യാമറകൾ സ്ഥാപിച്ചാണ് ഇയാൾ സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തിയത്. സ്വന്തം വീട്ടിൽ നിന്നു പോലും രണ്ടു വയസുള്ള കുട്ടികളുടേതടക്കം ദൃശ്യങ്ങൾ പകർത്തി. അബോധാവസ്ഥയിലുള്ളവരെയും ഉറങ്ങിക്കിടക്കുന്ന സ്ത്രീകളെയും ലൈംഗികമായി ഉപദ്രവിക്കുന്ന വിഡിയൊകളും ഇയാൾ പകർത്തിയിട്ടുണ്ട്.

കഴിഞ്ഞ ജൂണിൽ ഇയാൾ പകർത്തിയ ദൃശ്യങ്ങളുമായി ഭാര്യ പൊലീസിനെ സമീപിച്ചതോടെയാണു സംഭവം പുറത്തറിഞ്ഞതെന്ന് അധികൃതർ. മുൻപ് ഒരു കുറ്റകൃത്യത്തിലും സംശയിക്കപ്പെട്ടിരുന്ന ആളല്ല ഒമൈർ ഐജാസ്. ഇയാളുടെ കേസ് പൂർണമായി അന്വേഷിക്കാൻ മാസങ്ങളെടുക്കുമെന്നു പൊലീസ്. 2011ൽ തൊഴിൽ വിസയിൽ ഇന്ത്യയിൽ നിന്നു യുഎസിലെത്തിയ ഒമൈർ ഐജാസ് ആദ്യം അലബാമയിലെ സിനായ് ഗ്രേസ് ആശുപത്രിയിലാണ് ജോലി ചെയ്തത്. 2018ൽ മിഷിഗണിലേക്കു മാറി. ഇയാളിൽ നിന്നു ഭീഷണിയുണ്ടെന്നും തന്‍റെ ജീവന് സുരക്ഷ വേണമെന്നും ഭാര്യ പൊലീസിനോട് അഭ്യർഥിച്ചു.

ബ്രിക്സ് കൂട്ടായ്മയുടെ അമെരിക്കൻ വിരുദ്ധ നയങ്ങളിൽ ഉൾപ്പെടുന്ന രാജ്യങ്ങളിൽ നിന്ന് 10% തീരുവ ഈടാക്കും: ട്രംപ്

കോഴിക്കോട്ട് വ്യാപാര സ്ഥാപനത്തിന് മുന്നിൽ സ്റ്റീൽ ബോംബ് കണ്ടെത്തി

പ്രതീക്ഷ നൽകി സ്വർണം; ഒറ്റയടിക്ക് 400 രൂപയുടെ ഇടിവ്

'അമെരിക്ക പാർട്ടി' രൂപീകരിക്കുമെന്ന മസ്കിന്‍റെ പ്രസ്താവനയെ പരിഹസിച്ച് ട്രംപ്

കനത്ത മഴയിൽ വലഞ്ഞ് ഉത്തരേന്ത്യ; പഞ്ചാബിൽ റെഡ് അലർട്ട്, ഹിമാചലിൽ വീണ്ടും പ്രളയ മുന്നറിയിപ്പ്