ഒഡീശയിലെ പ്രളയക്കെടുതി; 13 പേർക്ക് ജീവൻ നഷ്ടമായി

 
India

ഒഡീശയിലെ പ്രളയക്കെടുതി; 13 പേർക്ക് ജീവൻ നഷ്ടമായി

1,300 ജില്ലകളിലായി 7.85 ലക്ഷം പേരെയാണ് പ്രളയം ബാധിച്ചതെന്നാണ് ഉന്നത ഉദ‍്യോഗസ്ഥർ വ‍്യക്തമാക്കുന്നത്

Aswin AM

ഭുവനേശ്വർ: ഒഡീശയിൽ കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയക്കെടുതിയിൽ ജീവൻ നഷ്ടമായവരുടെ എണ്ണം 13 ആയി ഉയർന്നു. ഇതേത്തുടർന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ സ്കൂളുകൾക്ക് ചൊവ്വാഴ്ച അവധി പ്രഖ‍്യാപിച്ചിരുന്നു.

ബാലസോർ, ഭദ്രക്, ജാജ്പൂർ, കിയോഞ്ജർ, മയൂർഭഞ്ച്, കേന്ദ്രപാദ എന്നിങ്ങനെ 1,300 ജില്ലകളിലായി 7.85 ലക്ഷം പേരെയാണ് പ്രളയം ബാധിച്ചതെന്ന് ഉന്നത ഉദ‍്യോഗസ്ഥർ വ‍്യക്തമാക്കുന്നു.

അടുത്തിടെ മരിച്ച 5 പേരിൽ മൂന്നു പേർ മതിൽ ഇടിഞ്ഞും 2 പേർ വെള്ളത്തിൽ മുങ്ങിയുമാണ് മരണപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്തെ വിവിധ നദികളിൽ ജലനിരപ്പ് ഉയർന്നതായാണ് അധികൃതർ വ‍്യക്തമാക്കുന്നത്.

ദുരന്തബാധിത ജില്ലകൾക്കായി മുഖ‍്യമന്ത്രി മോഹൻ ചരൺ മാജി 1,000 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ‍്യാപിച്ചിട്ടുണ്ട്. ആവശ‍്യമെങ്കിൽ കൂടുതൽ തുക അനുവദിക്കുമെന്നും മുഖ‍്യമന്ത്രി കൂട്ടിച്ചേർത്തു.

14 മുഖ്യമന്ത്രിമാർ ക്രിമിനൽ കേസിൽ പ്രതികൾ!! വി.ഡി. സതീശനെതിരേ 18 കേസുകൾ!

നീറ്റ് പ്രതിഷേധത്തിനിടെ പൊലീസ് അതിക്രമം; അന്വേഷണത്തിന് ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

മോമോസും ഫ്രഞ്ച് ഫ്രൈസും കഴിച്ചതിനു പിന്നാലെ വയറുവേദനയും ഛർദിയും; 2 വിദ‍്യാർഥികൾ മരിച്ചു

ഇന്ത്യക്കെതിരേ ശ്രീലങ്കയ്ക്ക് 372 റൺസ് വിജയലക്ഷ്യം

സംസ്ഥാനത്ത് മഴ തുടരും; വിവിധ ജില്ലകളിൽ യെലോ അലർട്ട്