വിമാനാപകടത്തിനു പിന്നാലെ ഓഫീസിൽ ആഘോഷം; 4 മുതിർന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

 
India

വിമാനാപകടത്തിനു പിന്നാലെ ആഘോഷം; എയർ ഇന്ത്യ 4 മുതിർന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

'വീഡിയോയിലെ ഉദ്യോഗസ്ഥരുടെ പെരുമാറ്റം എയർ ഇന്ത്യയുടെ മൂല്യങ്ങളുമായി പെരുത്തപ്പെടുന്നതല്ല'

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിനു പിന്നാലെ ഓഫിസിൽ പാർട്ടി നടത്തിയതിന് നാല് മുതിർന്ന ഉദ്യോഗസ്ഥരെ എയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പിരിച്ചു വിട്ടു. ആഘോഷത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നടപടി. എഐഎസ്എടിഎസിന്‍റെ (Air India SATS Airport Services Private Limited) ഗുരുഗ്രാമിലെ ഓഫിസിലായിരുന്നു പാർട്ടി.

വിമാനാപകടത്തിന്‍റെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളോട് കമ്പനി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു, ആഘോഷങ്ങൾക്ക് അനുയോജ്യമായ സമയത്തല്ല നടത്തിയതെന്നും ഖേദം പ്രകടിപ്പിക്കുന്നതായും എഐഎസ്എടിഎസ് വക്താവ് അറിയിച്ചു.

വീഡിയോയിലെ ഉദ്യോഗസ്ഥരുടെ പെരുമാറ്റം എയർ ഇന്ത്യയുടെ മൂല്യങ്ങളുമായി പെരുത്തപ്പെടുന്നില്ല. പ്രൊഫഷണലിസം, ഉത്തരവാദിത്തം എന്നിവയോടുള്ള പ്രതിബദ്ധത ഞങ്ങൾ വീണ്ടും സ്ഥിരീകരിക്കുമ്പോൾ ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ ഉറച്ച അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വക്താവ് സോഷ്യൽ മീഡിയയിൽ കുറിച്ചു. നാല് മുതിർന്ന ഉദ്യോഗസ്ഥരോട് പോകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മറ്റ് പലർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

സൗന്ദര്യവർധക വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടി

ലെജൻഡ്സ് ലീഗ്: ഇന്ത്യ സെമി ഫൈനലിൽനിന്നു പിൻമാറി

112 സേവനം ദുരുപയോഗം ചെയ്താൽ നടപടി

നിലമ്പൂർ - കോട്ടയം എക്പ്രസിന് കൂടുതൽ കോച്ചുകൾ

127 വർഷത്തിനൊടുവിൽ ബുദ്ധന്‍റെ തിരുശേഷിപ്പുകൾ ഇന്ത്യയിൽ തിരിച്ചെത്തി