Representative image

 

File

India

ഇനി ഒരു ഉദ്യോഗസ്ഥന് ഒരു ഔദ്യോഗിക വാഹനം മാത്രം

ഔദ്യോഗിക ആവശ്യത്തിന് കാര്‍ ഉപയോഗിക്കാന്‍ അര്‍ഹതയുള്ള ഒരു ഉദ്യോഗസ്ഥന്‍ മറ്റൊരു സ്ഥാപനത്തിൽ അധിക ചുമതല വഹിക്കുന്നുണ്ടെങ്കിലും ഒന്നിലധികം സര്‍ക്കാര്‍ വാഹനങ്ങള്‍ അനുവദിക്കില്ല

MV Desk

ന്യൂഡല്‍ഹി: അനാവശ്യ ചെലവുകള്‍ കുറയ്ക്കുന്നതിനും ഔദ്യോഗിക സംവിധാനങ്ങളുടെ ദുരുപയോഗം തടയുന്നതിനുമായി കേന്ദ്ര ധനമന്ത്രാലയം 'ഒരു ഉദ്യോഗസ്ഥന് ഒരു ഔദ്യോഗിക വാഹനം' എന്ന കര്‍ശന നയം നടപ്പിലാക്കി. ഔദ്യോഗിക ആവശ്യത്തിന് കാര്‍ ഉപയോഗിക്കാന്‍ അര്‍ഹതയുള്ള ഒരു ഉദ്യോഗസ്ഥന്‍ മറ്റൊരു മന്ത്രാലയത്തിലോ, വകുപ്പിലോ, പൊതുമേഖലാ സ്ഥാപനം അല്ലെങ്കില്‍ സ്വയംഭരണാധികാരമുള്ള സ്ഥാപനത്തിലോ അധിക ചുമതലകള്‍ വഹിക്കുന്നുണ്ടെങ്കില്‍ പോലും ഒന്നിലധികം സര്‍ക്കാര്‍ വാഹനങ്ങള്‍ ആ ഉദ്യോഗസ്ഥന് അനുവദിക്കാന്‍ പാടില്ലെന്നു പുതുക്കിയ ചട്ടങ്ങള്‍ വ്യക്തമാക്കുന്നു.

ഒരു ഉദ്യോഗസ്ഥന്‍ ചിലപ്പോള്‍ ഒന്നിലധികം പദവികള്‍ വഹിക്കുന്നുണ്ടാകാം. ഒന്നിലധികം പദവികള്‍ വഹിക്കുന്നതു കൊണ്ട് മാത്രം ഒരു ഉദ്യോഗസ്ഥന് ഒന്നിലധികം സര്‍ക്കാര്‍ വാഹനങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടായിരിക്കില്ല. കൂടാതെ വാഹനങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നുണ്ടെന്നും അവ അനധികൃത ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നില്ലെന്നും ഉറപ്പാക്കാന്‍ ധനകാര്യ മന്ത്രാലയം വിവിധ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കി. ഔദ്യോഗിക യാത്രകള്‍ക്ക് അല്ലാതെ വാഹനങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഈ ഉത്തരവ് വിലക്കുന്നുമുണ്ട്.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തി ഭരണപരമായ കാര്യക്ഷമത വര്‍ധിപ്പിക്കാനും, ഔദ്യോഗിക ഗതാഗതത്തിനായുള്ള അനാവശ്യ ചെലവുകള്‍ കുറയ്ക്കാനുമാണു പുതിയ സംവിധാനം ലക്ഷ്യമിടുന്നതെന്ന് ഡിപ്പാര്‍ട്ട്‌മെന്‍റ് ഒഫ് എക്‌സ്‌പെന്‍ഡീച്ചര്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലുള്ള ഔദ്യോഗിക വാഹനങ്ങളുടെ ഉപയോഗം സംബന്ധിച്ച നിയമങ്ങള്‍ ഏകീകരിച്ച് 2022 സെപ്റ്റംബറില്‍ പുറപ്പെടുവിച്ച നിയമങ്ങള്‍ക്ക് കരുത്തുപകരുന്നതാണ് പുതിയ ഉത്തരവ്.

4,500 രൂപ ബോണസ് നല്‍കാന്‍ തീരുമാനം; 108 ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു

തിയെറ്ററുകളിൽ റെയ്ഡ്; പോപ്‌കോണിനും ശീതള പാനീയങ്ങൾക്കും അടക്കം അഞ്ചിരട്ടി വില, കേസെടുത്തു

'അഹിന്ദുക്കളുടെ മേൽ ഹിന്ദു നിയമം അടിച്ചേൽപ്പിക്കുന്നതിന് തുല‍്യം'; ഏകീകൃത സിവിൽ കോഡിനെതിരേ അസദുദ്ദീൻ ഒവൈസി

പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ എല്ലാ വീടുകളിലും ദീപം തെളിയിക്കണം; ആഹ്വാനവുമായി ബിജെപി

22 വർഷത്തിന് ശേഷം 52-ാം വയസിൽ ഇമ്രാൻ ഖാന്‍റെ മുൻ ഭാര‍്യ വീണ്ടും വിവാഹിതയായി