ഒമർ അബ്ദുള്ള 

File

India

"ജമ്മു കശ്മീരിലെ മുസ്‌ലിംങ്ങളെല്ലാം തീവ്രവാദികളല്ല": ഒമർ അബ്‌ദുള്ള

ചുരുക്കം ചിലരാണ് സാഹോദര‍്യവും സമാധാനവും നശിപ്പിക്കുന്നതെന്നും ഒമർ അബ്ദുള്ള പറഞ്ഞു

Aswin AM

ശ്രീനഗർ: ജമ്മു കശ്മീരിലെ മുസ്‌ലിംങ്ങളെല്ലാം തീവ്രവാദികളെല്ലെന്ന് മുഖ‍്യമന്ത്രി ഒമർ അബ്ദുള്ള. കശ്മീരിലുള്ള ജനങ്ങൾ തീവ്രവാദികളോ തീവ്രവാദ ബന്ധമുള്ളവരോ അല്ലെന്നു പറഞ്ഞ മുഖ‍്യമന്ത്രി ചുരുക്കം ചിലരാണ് സാഹോദര‍്യവും സമാധാനവും നശിപ്പിക്കുന്നതെന്ന് കൂട്ടിച്ചേർത്തു.

ജനങ്ങളെ ഒരൊറ്റ ചിന്താഗതിയിലൂടെ നോക്കികാണുകയും എല്ലാവരെയും തീവ്രവാദികളെന്നു കരുതുകയും ചെയ്താൽ ജനങ്ങളെ ശരിയായ പാതയിൽ നിർത്താൻ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് കശ്മീരി ഡോക്റ്റർ അറസ്റ്റിലായതിനു പിന്നാലെയായിരുന്നു ഒമർ അബ്ദുള്ള മാധ‍്യമങ്ങളോട് പ്രതികരിച്ചത്.

സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരേ തക്കതായ നടപടി സ്വീകരിക്കണമെന്നും നിരപരാധികളെ ക്രൂരമായി കൊല്ലുന്നതിനെ ഒരു മതത്തിനും ന‍്യായീകരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ചെങ്കോട്ട സ്ഫോടനം; ആക്രമണം ചർച്ച ചെയ്യാൻ പ്രതികൾ സ്വിസ് ആപ്പ് ഉപയോഗിച്ചു

ഋതുരാജിന് സെഞ്ചുറി; ദക്ഷിണാഫ്രിക്ക എ ടീമിനെതിരേ ഇന്ത‍്യക്ക് ജയം

ജാതി അധിക്ഷേപ പരാമർശം; കേരള സർവകലാശാലയിലെ ബിജെപി സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരേ പരാതിയുമായി എസ്എഫ്ഐ

ചെങ്കോട്ട സ്ഫോടനം; ഡോ. ഉമർ നബി തുർക്കിയിൽ സന്ദർശനം നടത്തി, കൂടുതൽ വിവരങ്ങൾ പുറത്ത്

H3N2 വൈറസിന്‍റെ വകഭേദം: മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ