India

എഴുപത് കിലോമീറ്റർ യാത്ര ചെയ്ത് 512 കിലോ ഉള്ളി വിറ്റു, കിട്ടിയത് 2 രൂപ

മഹാരാഷ്ട്രയിൽ (Maharashtra) എഴുപതു കിലോമീറ്റർ യാത്ര ചെയ്ത്, 512 കിലോഗ്രാം ഉള്ളി വിറ്റ കർഷകന് കൈയിൽ കിട്ടിയത് 2 രൂപ. സോലാപൂർ അഗ്രികൾച്ചറൽ പ്രൊഡക്‌ട് മാർക്കറ്റ് കമ്മിറ്റിയിൽ (എപിഎംസി) കൊണ്ടുപോയി വിറ്റപ്പോഴാണ് സകല ചിലവുകളും കഴിഞ്ഞ് 2 രൂപ കൈയിൽ കിട്ടിയത്. അതും ചെക്കായിട്ട്...!!!

സോലപൂർ ജില്ലയിലാണ് സംഭവം. 58 കാരനായ രാജേന്ദ്ര തുക്കാറാം ചവാൻ എന്ന കർഷകനാണ് ഈ ദുർഗതി. കിലോയ്ക്ക് ഒരു രൂപ നിരക്കിലാണ് എപിഎംഎസി ഉള്ളി വാങ്ങിയത്. ചരക്ക് വാഹന കൂലി, കയറ്റിയിറക്ക് കൂലി, തൂക്കുകൂലി എന്നിവയ്ക്കായി മാർക്കറ്റിലുള്ളയാൾ 509.50 രൂപയും വാങ്ങി. ബാക്കിവന്ന 2.50 രൂപയിൽ 2 രൂപയാണ് കൈയിൽ കിട്ടിയത്. ചെക്കിൽ പൈസ റൗണ്ടാക്കി എഴുതേണ്ടതിനാൽ 50 പൈസ വെട്ടിക്കുറച്ചു. 2 രൂപ മാത്രം നൽകി. ചെക്ക് മാറിക്കിട്ടാന്‍ രാജേന്ദ്രയ്ക്ക് 15 ദിവസം കാത്തിരിക്കുകയും വേണം.

കഴിഞ്ഞ വർഷം ഉള്ളിക്ക് 20 രൂപ നിരക്കിലാണ് വിറ്റതെന്ന് രാജേന്ദ്ര തുക്കാറാം ചവാൻ പറയുന്നു. വിത്തിനും വ‍ളത്തിനും എല്ലാത്തിനുമായി 40,000 രൂപ ചെലവായെന്ന് അദ്ദേഹം പറയുന്നു. അതേസമയം ഇയാൾ ഗുണമേന്മയില്ലാത്ത ഉള്ളിയാണ് വിറ്റതെന്നാണ് വ്യാപാരി പറയുന്നത്. കഴിഞ്ഞ വർഷം കൊണ്ടുവന്നത് ഗുണനിലവാരമുള്ളതായതിനാൽ 18 രൂപ നൽകിയിരുന്നെന്നും വ്യാപാരി നസീർ ഖലീഫ പറയുന്നു.

ഇപിക്കെതിരെ നടപടിയില്ല, കൂടിക്കാഴ്ച തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് സിപിഎം

വിശദീകരണം നൽകി ഇപി, പാർട്ടി നിലപാട് ഗോവിന്ദൻ പ്രഖ്യാപിക്കും: 12 സീറ്റ് വരെ ലഭിച്ചേക്കുമെന്ന് സെക്രട്ടേറിയേറ്റ് യോഗം

സ്ത്രീത്വത്തെ അപമാനിച്ചു: നന്ദകുമാറിനെതിരേ ശോഭ സുരേന്ദ്രന്‍റെ പരാതി

നെല്ലിയമ്പം ഇരട്ടക്കൊലക്കേസ്: പ്രതിക്ക് വധശിക്ഷ

പാലക്കാട് ഓറഞ്ച് അലർട്ടോടു കൂടിയ താപതരംഗ മുന്നറിയിപ്പ്; കൊല്ലം, തൃശൂർ ജില്ലകളിൽ യെലോ അലർട്ട്