രാജ്നാഥ് സിങ്

 
India

''ഹനുമാൻ ലങ്കയിൽ ചെയ്തതു പോലെ...'', ഓപ്പറേഷൻ സിന്ദൂർ ഐതിഹാസിക നടപടിയെന്ന് രാജ്നാഥ് സിങ്

മേയ് 7ന് ആരംഭിച്ച ഓപ്പറേഷൻ സിന്ദൂർ നടപടി 22 മിനിറ്റിൽ ലക്ഷ‍്യം കണ്ടുവെന്നും രാജ്നാഥ് സിങ് പറഞ്ഞു

Aswin AM

ന‍്യൂഡൽഹി: ഐതിഹാസിക നടപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂറെന്ന് കേന്ദ്ര പ്രതിരേധമന്ത്രി രാജ്നാഥ് സിങ്. ലോക്സഭയിൽ 16 മണിക്കൂർ നീളുന്ന ചർച്ചയ്ക്ക് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാന്‍റെ പങ്ക് വ‍്യക്തമായിരുന്നുവെന്നും മേയ് ഏഴിന് ആരംഭിച്ച ഓപ്പറേഷൻ സിന്ദൂർ നടപടി 22 മിനിറ്റിൽ ലക്ഷ‍്യം കണ്ടുവെന്നും രാജ്നാഥ് സിങ് പറഞ്ഞു.

''ഇന്ത‍്യയുടെ ശക്തി എന്തെന്ന് ലോകത്തെ അറിയിച്ച നടപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ. ഒൻപത് ഭീകര കേന്ദ്രങ്ങൾ ഇന്ത‍്യ തകർക്കുകയും നൂറിലധികം ഭീകരരെ വധിക്കുകയും ചെയ്തു.

ഭീകരകേന്ദ്രങ്ങൾ ആക്രമിക്കുമെന്ന കാര‍്യം പാക് ഡിഇഎംഒയെ നേരത്തെ തന്നെ ഇന്ത‍്യ അറിയിച്ചിരുന്നു. ഹനുമാൻ ലങ്കയിൽ ചെയ്തതു പോലെ ഇന്ത‍്യ പ്രവർത്തിച്ചു. സേനകൾ ശക്തമായ മറുപടി നൽകിയതിനാൽ യുദ്ധസംവിധാനങ്ങൾക്ക് ഒന്നും തന്നെ സംഭവിച്ചില്ല. ഇന്ത‍്യയുടെ തിരിച്ചടിയിൽ ഭയന്ന പാക്കിസ്ഥാൻ ചർച്ചയ്ക്ക് തയാറായി''. രാജ്നാഥ് സിങ് പറഞ്ഞു.

വരുന്നത് വിലക്കയറ്റത്തിന്‍റെ കാലം!

രാഹുൽ മാങ്കൂട്ടത്തിൽ കസ്റ്റഡിയിൽ ഇല്ല: പൊലീസ്

ഇന്ത്യയിൽ പുടിന് അന്താരാഷ്ട്ര കോടതിയുടെ വാറന്‍റ് പേടിക്കണ്ട

ഇന്ത്യയിലെ പ്രായം കുറഞ്ഞ ഗവർണർ; സ്വരാജ് കൗശൽ അന്തരിച്ചു

ലിഫ്റ്റടിച്ച് പോകുന്നത് അത്ര സേഫല്ല: മുന്നറിയിപ്പുമായി പൊലീസ്