orumanayur multiple murder case 2005 
India

'30 വര്‍ഷത്തേക്കു പുറംലോകം കാണരുത്'; നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയ പ്രതിക്ക് ശിക്ഷയില്‍ ഇളവ്

എന്നാൽ പ്രതിക്കെതിരായ കഠിനതടവ് അടക്കം ഹൈക്കോടതി വിധിയിലെ മറ്റു കണ്ടെത്തലുകള്‍ സുപ്രീം കോടതി ശരിവച്ചു.

Ardra Gopakumar

ന്യൂഡൽഹി: തൃശൂരിൽ ഒരു കുടുംബത്തിലെ 4 പേരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച കേസിൽ തടവു പ്രതിക്കു ശിക്ഷയിൽ ഇളവു നൽകി സുപ്രീംകോടതി. 30 വർഷത്തേക്ക് പുറംലോകം കാണരുതെന്ന ഹൈക്കോടതി വിധിയിലാണ് ഇളവ്. കേസിലെ പ്രതി പുന്നയൂര്‍ മംഗലത്തുവീട്ടില്‍ നവാസ് (42) നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി വിധി.

കഠിനതടവിനൊടൊപ്പം പരോളോ, ജാമ്യമോ മറ്റു ശിക്ഷാ ഇളവുകളോ പാടില്ലെന്ന നിബന്ധനയുടെ കാലാവധി 25 വര്‍ഷമാക്കി കുറച്ചു കൊടുക്കുകയിരുന്നു. അനുഭവിച്ചു കഴിഞ്ഞ തടവുശിക്ഷയ ഉൾപ്പെടുത്തിയാണ് ഈ വിധി. എന്നാൽ പ്രതിക്കെതിരായ കഠിനതടവ് അടക്കം ഹൈക്കോടതി വിധിയിലെ മറ്റു കണ്ടെത്തലുകള്‍ സുപ്രീം കോടതി ശരിവച്ചു. ജഡ്ജിമാരായ ബി ആര്‍ ഗവായ്, കെ വി വിശ്വനാഥ്, സന്ദീപ് മേത്ത എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്.

2005 നവംബർ 4-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഒരുമനയൂര്‍ മുത്തന്‍മാവ് പിള്ളരിക്കല്‍ വീട്ടില്‍ രാമചന്ദ്രന്‍ (45), ഭാര്യ ലത (38), മകള്‍ ചിത്ര (11), രാമചന്ദ്രന്‍റെ മാതാവ് കാര്‍ത്യായനി (80) എന്നിവരെ പ്രതി ആക്രമിച്ചു കൊലപ്പെടുത്തിയെന്നാണു പ്രോസിക്യൂഷന്‍ കേസ്. പ്രതിയുടെ പ്രണയാഭ്യര്‍ഥന ലത നിരസിച്ചതിലുള്ള വിരോധം മൂലം അര്‍ധരാത്രി വീട്ടില്‍ വീടിന്‍റെ ചുമര്‍ തുരന്ന് അകത്തു കടന്ന പ്രതി കൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്കുശേഷം കൈ ഞരമ്പു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചനിലയില്‍ പ്രതിയെ എന്നാൽ രക്ഷപ്പെടുത്താനായി.

നവകേരള സർവേയ്ക്കായി അനുവദിച്ചത് 20 കോടി, ചെലവാക്കിയത് 13.04 കോടി; കണക്ക് പുറത്തുവിട്ട് സർക്കാർ

"സ്ത്രീസംവരണം നടപ്പാക്കാൻ സമയമായി"; സഭാ നേതാക്കൾക്ക് പ്രധാനമന്ത്രിയുടെ കത്ത്

"ഒരു ബില്യൺ ഡോളറും ഏറ്റവും സുന്ദരിയായ പെൺകുട്ടിയെയും വേണം"; തുർക്കിയോട് ഉഗാണ്ടയിലെ പ്രതിരോധ മേധാവി

"ഭരണവിരുദ്ധ വികാരമില്ല, 90+ സീറ്റ് ഉറപ്പ്"; ബിജെപിക്ക് ഒറ്റ സീറ്റും കിട്ടില്ലെന്ന് എം.വി. ഗോവിന്ദൻ

അപകടത്തിൽ പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ ശാരീരികമായി ഉപദ്രവിച്ചു; വ്യാപാരിക്കെതിരേ കേസ്