പ്രതിശ്രുത വധുവിനെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു, ലൈംഗിക ഉത്തേജന മരുന്ന് അമിതമായി കഴിച്ച യുവാവ് മരിച്ചു

 

file

India

പ്രതിശ്രുത വധുവിനെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു, ലൈംഗിക ഉത്തേജന മരുന്ന് അമിതമായി കഴിച്ച യുവാവ് മരിച്ചു

യുവാവിന്‍റെ മുറിയിൽ നിന്ന് മരുന്നുകളുടേയും ഹെൽത്ത് സപ്ലിമെന്‍റുകളുടേയും കവറുകൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു

Manju Soman

ന്യൂഡൽഹി: ലൈംഗിക ഉത്തേജന മരുന്ന് അമിതമായി കഴിച്ചതിനെ തുടർന്ന് യുവാവ് മരിച്ചു. ഗുരുഗ്രാമിലെ സെക്‌ടർ 53 മേഖലയിലെ വാടക ഫ്ലാറ്റിൽ താമസിച്ചിരുന്ന രോഹാത് ലാൽ (29) ആണ് മരിച്ചത്. യുവാവിന്‍റെ മുറിയിൽ നിന്ന് മരുന്നുകളുടേയും ഹെൽത്ത് സപ്ലിമെന്‍റുകളുടേയും കവറുകൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

നാഗ്പുർ സ്വദേശിയായ രോഹിത് ലാൽ ഡൽഹിയിലെ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയിൽ ഉദ്യോഗസ്ഥനായിരുന്നു. ജോലിയുടെ ഭാഗമായി ഗുരുഗ്രാമിലെ ഫ്ലാറ്റിലാണ് രോഹിത് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണ് ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സഹപ്രവർത്തകനൊപ്പമായിരുന്നു രോഹിത് എന്നും ജോലിക്ക് പോയിരുന്നത്. വ്യാഴാഴ്ച രാവിലെ ഫോൺ വിളിച്ചിട്ട് രോഹിത് എടുത്തില്ല. മുറിയിൽ ചെന്ന് നോക്കിയപ്പോൾ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് എത്തി വാതിൽ തകർത്ത് അകത്തുകയറിയപ്പോൾ യുവാവിനെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മുറിയിൽ നിന്ന് മരുന്നുകളും കണ്ടെടുത്തു. രോഹിത് തന്റെ പ്രതിശ്രുത വധുവിനെ ഫ്ലാറ്റിലേക്കു ക്ഷണിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ മനസ്സിലായതായി പൊലീസ് പറഞ്ഞു. എന്നാൽ, അവർ എത്തുന്നതിനു മുൻപ് മരണം സംഭവിച്ചു. ലൈംഗിക ഉത്തേജക മരുന്ന് അമിതമായി കഴിച്ചതിനെത്തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് പൊലീസ് സംശയിക്കുന്നു.

അങ്കണവാടി പരിസരം വൃത്തിയാക്കുന്നതിനിടെ ടീച്ചർക്ക് പാമ്പ് കടിയേറ്റു; സംഭവം പാലക്കാട്ട്

നിതിൻ രാജിന്‍റെ മരണം; ഡോ. എം.കെ. റാമിന്‍റെ മുൻകൂർ ജാമ‍്യാപേക്ഷ തള്ളി

തെക്കേഗോപുര വാതിൽ തുറന്നു; പൂരവിളംബരത്തിന് തുടക്കം

"അപ്രഖ്യാപിത ലോഡ് ഷെഡിങ് അല്ല, അമിത വൈദ്യുതി ഉപയോഗത്തിൽ ട്രിപ്പാകുന്നതാണ്": വിശദീകരണവുമായി മന്ത്രി

കെഎസ്‌യു പ്രവർ‌ത്തകർ വധിക്കാൻ ശ്രമിച്ചെന്ന കേസ്; മൊഴി നൽകി ആരോഗ‍്യ മന്ത്രി