പഹൽഗാം ആക്രമണം: ഭീകരരെ കസ്റ്റഡിയിൽ വിട്ടു

 
India

പഹൽഗാം ആക്രമണം: ഭീകരരെ കസ്റ്റഡിയിൽ വിട്ടു

ആക്രമണം നടത്തിയ പാക് ഭീകരർക്ക് സഹായം നൽകി

Ardra Gopakumar

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പർവേസ് അഹമ്മദ് ജോത്തർ, ബഷീർ അഹമ്മദ് ജോത്തർ എന്നിവരെ 5 ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടു. ആക്രമണം നടത്തിയ പാക് ഭീകരർക്ക് സഹായം നൽകിയതിനാണ് കശ്മീർ സ്വദേശികളെ ഇവരെ എൻ‌ഐ‌എ അറസ്റ്റ് ചെയ്തത്.

ആക്രമണത്തിന് മുൻപ് പർവേസും ബഷീറും ബൈസരൺ വാലി ഹിൽ പാർക്കിലെ താത്കാലിക കുടിലിൽ ലഷ്കർ ഇ തൊയ്ബ അംഗങ്ങളായ മൂന്നു പാക് ഭീകരർക്കും താമസ സൗകര്യം ഒരുക്കിയിരുന്നു. ഭീകരർക്കാവശ്യമുള്ള ഭക്ഷണവും മറ്റ് സഹായങ്ങളും ഇവർ നൽകിയതായും അന്വേഷണസംഘം കണ്ടെത്തി.

എൻഐഎയുടെ ചോദ്യംചെയ്യലിൽ ആക്രമണത്തിൽ പങ്കെടുത്ത ഭീകരരുടെയും വിവരങ്ങൾ ഇവർ കൈമാറിയതായും അന്വേഷണ ഏജൻസി കോടതിയെ അറിയിച്ചു. ആക്രമണം നടത്തിയ ഭീകരർ തിരികെ പാക്കിസ്ഥാനിലേക്കു കടന്നതായും സൂചനയുണ്ട്.

മുഖ്യമന്ത്രിസ്ഥാനത്തെ കുറിച്ചുള്ള ചർച്ച പരസ്യമാക്കിയത് ശരിയായില്ല; അതൃപ്തിയുമായി മുസ്ലീം ലീഗ്

ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസ്; പാലക്കാട്ടെ കോൺഗ്രസ് നേതാവിന് മുൻകൂർ ജാമ‍്യമില്ല

മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടിയുള്ള വടംവലി അണികളോടുള്ള വെല്ലുവിളി; നേതാക്കൾ‌ക്കെതിരേ എം.കെ. രാഘവൻ

നിതിൻ രാജിന്‍റെ മരണത്തിൽ പങ്കില്ല; ഇടക്കാല ഹർജി സമർപ്പിച്ച് ആരോപണ വിധയരായ അധ‍്യാപകർ

മധ‍്യപ്രദേശ് പൊലീസിന് പിടികൊടുക്കാതെ കുംഭമേളയിലെ വൈറൽ താരവും ഭർത്താവും