India

വീണ്ടും പാക് ഡ്രോണുകൾ വെടിവച്ചു വീഴ്ത്തി; 2.6 കിലോ ഹെറോയിന്‍ കണ്ടെടുത്തു

രണ്ടു ദിവസത്തിനിടെ ഇത് നാലാം തവണയാണ് ഡ്രോൺ വെടിവച്ചിടുന്നത്.

അമൃത്സർ: പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാക് ഡ്രോൺ വെടിവച്ചിട്ടതായി ബിഎസ്എഫ് അറിയിച്ചു. ഡ്രോണിൽ നിന്നു മയക്കുമരുന്നും കണ്ടെത്തി. പ്രദേശത്ത് സൈന്യം തെരച്ചിൽ തുടരുകയാണ്. രണ്ടു ദിവസത്തിനിടെ ഇത് നാലാം തവണയാണ് ഡ്രോൺ വെടിവച്ചിടുന്നത്.

വെള്ളിയാഴ്ച രാത്രി 9 മണിയോടെ ബിഎസ്എഫ് രക്ഷാ സേന പട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു സംഭവം. പാക്കിസ്താന്‍ ഭാഗത്ത് നിന്ന് ഡ്രോണുകളുടെ ശബ്ദം കേട്ട് ജവാന്മാർ വെടിയുതിർക്കുകയായിരുന്നു.

9.30 ഓടെ രണ്ടാമത്തെ ഡ്രോണും വെടിവച്ചിട്ടു. ഈ ഡ്രോണിൽ ഘടിപ്പിച്ച 2.6 കിലോഗ്രാം ഹെറോയിന്‍ അടങ്ങിയ രണ്ടു പാക്കറ്റുകളും സൈന്യം കണ്ടെടുത്തു.

ട്രാക്റ്ററിൽ സന്നിധാനത്തെത്തി, അജിത് കുമാർ വിവാദത്തിൽ

''വിസിമാരെ ഏകപക്ഷീയമായി ചാൻസലർക്ക് നിയമിക്കാനാവില്ല''; ഗവർണർ നടത്തിയത് നിയമവിരുദ്ധ നടപടിയെന്ന് മന്ത്രി ആർ. ബിന്ദു

ഏഴ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം

സിമി നിരോധനത്തിനെതിരായ ഹർജി തള്ളി

ജയലളിതയുടെയും എംജിആറിന്‍റെയും മകളാണെന്നവകാശപ്പെട്ട തൃശൂർ സ്വദേശിനി സുപ്രീം കോടതിയിൽ