സ്റ്റാലിനെ സന്ദർശിച്ച് പനീർസെൽവം

 
India

വീണ്ടും ഡിഎംകെ സർക്കാർ; സ്റ്റാലിനെ സന്ദർശിച്ച് പനീർസെൽവം

തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പനീർസെൽവത്തിന്‍റെ ചുവടുമാറ്റം

Jisha P.O.

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായിരുന്ന ഒ. പനീർസെൽവം എം.കെ. സ്റ്റാലിനെ സന്ദർശിച്ചു. തമിഴ്നാട്ടിൽ വീണ്ടും ഡിഎംകെ സർക്കാർ അധികാരത്തിലെത്തുമെന്ന് സന്ദർശനത്തിന് പിന്നാലെ പനീർസെൽവം പറഞ്ഞു. ഡിഎംകെ വീണ്ടും സർക്കാർ രൂപീകരിക്കും.

മുഖ്യമന്ത്രി സ്റ്റാലിനെ കണ്ടു, കഴിഞ്ഞ വർഷത്തെ വിജയകരവും മികച്ചതുമായ ഭരണത്തിന് അദ്ദേഹത്തെ അഭിനന്ദിച്ചുവെന്നും പനീർസെൽവം പറഞ്ഞു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പനീർസെൽവത്തിന്‍റെ ചുവടുമാറ്റം.

പനീർസെൽവത്തിന്‍റെ സന്ദർശനം സംബന്ധിച്ച് ഡിഎംകെയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ല. പനീർസെൽവം ഡിഎംകെയിൽ ചേർന്നേക്കുമെന്നും അഭ്യൂഹമുണ്ട്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പനീർ‌സെൽവം ബിജെപിയുമായി ചേർന്ന് രാമനാഥപുരം മണ്ഡലത്തിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. തുടർന്ന് ബിജെപി സഖ്യം വിട്ട് എഐഎഡിഎംകെ തിരിച്ചെത്താൻ നീക്കം നടത്തിയെങ്കിലും പളനിസ്വാമി എതിർപ്പ് അറിയിക്കുകയായിരുന്നു.

കണ്ണനെ കണിക്കാണാൻ ഭക്തലക്ഷങ്ങൾ ഗുരുവായൂരിൽ; ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്

വിഷുവിനും കനത്ത ചൂട്; 12 ജില്ലകളിൽ ജാഗ്രത നിർദേശം

വനിത സംവരണ ബിൽ; പ്രത്യേക പാർലമെന്‍റ് സമ്മേളനം വ്യാഴാഴ്ച ആരംഭിക്കും

‌ കണികണ്ടുണർന്ന് മലയാളികൾ; വിഷുക്കണി ദർശനത്തിന്​ ക്ഷേത്രങ്ങളിൽ വൻ തിരക്ക്

മാലിന്യം തള്ളുന്നവരെ പിടിക്കാൻ പുതിയ സംവിധാനം