ഗുണനിലവാരമില്ല; പാരസെറ്റമോൾ തിരിച്ച് വിളിച്ച് എഫ്ഡിഎ

 
India

പാരസെറ്റമോളിന് ഗുണനിലവാരമില്ല; തിരിച്ച് വിളിച്ച് എഫ്ഡിഎ

പാരസെറ്റമോൾ പാരസേവ് 500 എന്ന പേരിലും ടെലിസ്മാർട്ടൻ സിഎച്ച്പിഎൽടി 416 എന്ന പേരിലുമാണ് വിതരണം ചെയ്തിരിക്കുന്നത്

നീതു ചന്ദ്രൻ

നാഗ്പുർ: പാരസെറ്റമോളും രക്തസമ്മർദത്തിനുള്ള മരുന്നുകളും നാഗ്പുരിലെ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു. മഹാരാഷ്ട്ര ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) നടത്തിയ പരിശോധനയുടെ റിസൾട്ടാണ് പുറത്തു വന്നിരിക്കുന്നത്. സർക്കാർ ആശുപത്രികളിൽ നിന്ന് ഈ മരുന്നുകൾ തിരിച്ചു വിളിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

പാരസെറ്റമോൾ 500 എംജി, ബിപിക്കു നൽകാറുളള ടെൽമിസാർത്തൻ 40 എംജി എന്നിവയാണ് തിരിച്ചു വിളിച്ചിരിക്കുന്നത്. ഇന്ദോർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കുറേസ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡിൽ നിർമിച്ച മരുന്നുകളാണ് ഇവ. പാരസെറ്റമോൾ പാരസേവ് 500 എന്ന പേരിലും ടെലിസ്മാർട്ടൻ സിഎച്ച്പിഎൽടി 416 എന്ന പേരിലുമാണ് വിതരണം ചെയ്തിരിക്കുന്നത്.

ഗവൺമെന്‍റ് മെഡിക്കൽ കോളെജ് ആൻഡ് ഹോസ്പിറ്റൽ, ഇന്ദിരാ ഗാന്ധി ഗവൺമെന്‍റ് മെഡിക്കൽ കോളെജ് എന്നിവിടങ്ങളിലാണ് മരുന്നു വിതരണം ചെയ്തിരുന്നത്. ഏകദേശം 1.25 ലക്ഷം പാരസെറ്റമോൾ ഗുളികകൾ പിൻവലിച്ചിട്ടുണ്ടെന്ന് എഫ്ഡിഎ വ്യക്തമാക്കുന്നു. ജൂലൈയിലാണ് ഈ മരുന്നുകൾ ആശുപത്രികളിൽ വിതരണം ചെയ്തത്. ഗുളികകളുടെ രൂപം, ശുദ്ധി, അലിയാനുള്ള സമയം തുടങ്ങിയ നിരവധി ഘടകങ്ങളാണ് ഗുണനിലവാര പരിശോധനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കൊവിഡ് ബാധിച്ച് ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് ധനസഹായവുമായി സതീശൻ സർക്കാർ; 9.96 കോടി രൂപ അനുവദിച്ചു

ടാറ്റ സൺസ് ചെയർമാനായി എൻ. ചന്ദ്രശേഖരൻ അഞ്ച് വർഷം കൂടി തുടരും; നോയൽ ടാറ്റയ്ക്ക് തിരിച്ചടി

ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച: എബിവിപി, എൻഎസ്‌യുഐ, ഇടത് സഖ്യം നേർക്കുനേർ

കോലിക്ക് ശേഷം മൂന്നാം നമ്പറിൽ ചെന്നൈ സൂപ്പർ കിങ്സ് താരം; പുതിയ പ്ലാനുമായി ബിസിസിഐ

പ്രീതി സിന്‍റ മുതൽ പ്രിയദർശൻ വരെ; കേന്ദ്ര സെൻസർ ബോർഡിലെ പുതിയ 18 അംഗങ്ങൾ ആരൊക്കെ എന്നറിയാം