പ്രധാനമന്ത്രി നരേന്ദ്ര മോദി

 
India

"നിയമങ്ങൾ നല്ലതാണ്, പക്ഷേ ജനങ്ങളെ ബുദ്ധിമുട്ടിലാക്കരുത്"; ഇൻഡിഗോ പ്രതിസന്ധിയിൽ പ്രതികരിച്ച് പ്രധാനമന്ത്രി

ഇൻഡിഗോയുടെ ശൈത്യകാല സർവീസുകൾ വെട്ടിക്കുറച്ചേക്കും

നീതു ചന്ദ്രൻ

ന്യൂഡൽഹി: ആയിരക്കണക്കിന് യാത്രക്കാരെ വലച്ച ഇൻഡിഗോ പ്രതിസന്ധിയിൽ ആശങ്ക പങ്കു വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമങ്ങളുടെ ചട്ടങ്ങളും നല്ലതാണ്, പക്ഷേ അത് വ്യവസ്ഥിതി തിരുത്തുന്നതിനായിരിക്കണം, അല്ലാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനായിരിക്കരുത് എന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.

എൻഡിഎ പാർലമെന്‍റിറി പാർട്ടി യോഗത്തിൽ മോദി ഇക്കാര്യം സംസാരിച്ചതായി കേന്ദ്ര മന്ത്രി കിരൺ റിജിജുവാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇൻഡിഗോക്കെതിരേ നടപടിക്കൊരുങ്ങുകയാണ് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. ഇൻഡിഗോയുടെ ശൈത്യകാല സർവീസുകൾ വെട്ടിക്കുറച്ചേക്കും. ആ സ്ളോട്ടുകൾ മറ്റ് കമ്പനികൾക്ക് കൈമാറിയേക്കും.

ബുധനാഴ്ച 200 ലധികം സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി വ്യോമയാന മന്ത്രാലയം ഉന്നതതലയോഗം ചേർന്ന് നിലവിലെ സാഹചര്യം വിലയിരുത്തിയിരുന്നു.

എസ്ഐആർ നടപടി; കേരളത്തിന് രണ്ട് ദിവസം കൂടി അനുവദിച്ച് സുപ്രീംകോടതി

തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകനു നേരെ ആക്രമണം

'വിവാഹമോചനങ്ങൾക്ക് സാക്ഷി പറഞ്ഞ് മടുത്തു'; കല്യാണം നിരോധിച്ച് കർണാടക ക്ഷേത്രം

എൻഡിഎ സ്ഥാനാർഥിയില്ല, നോട്ട‌യുമില്ല; വൃത്തികെട്ട തെരഞ്ഞെടുപ്പ് സമ്പ്രദായമെന്ന് പി.സി. ജോർജ്

മില്യൺ കണക്കിന് ഡോളർ കൈക്കൂലിയായി വാങ്ങി; മുൻ ബാങ്ക് ജീവനക്കാരന്‍റെ വധശിക്ഷ നടപ്പിലാക്കി ചൈന‌