പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിൽ

 
India

ബ്രിക്സ് ഉച്ചകോടി: പ്രധാനമന്ത്രി മോദി ബ്രസീലിൽ

ബ്രസീലിൽ നാലു ദിവസങ്ങൾ ചെലവഴിച്ചതിനു ശേഷം നമീബിയ കൂടി സന്ദർശിക്കും.

നീതു ചന്ദ്രൻ

റിയോ ഡി ജനീറോ: പതിനേഴാം ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിൽ എത്തി. പരമ്പരാഗത സംഗീത നൃത്തപരിപാടികളോടെയാണ് പ്രധാനമന്ത്രിയെ വരവേറ്റത്. ജൂലൈ 6,7 തിയതികളിലാണ് ബ്രിക്സ് ഉച്ചതോടി. പഞ്ച രാഷ്ട്ര സന്ദർശനത്തിന്‍റെ ഭാഗമായി ഘാന, ട്രിനിഡാഡ്, ടുബാഗോ , അർജന്‍റീന എന്നീ രാജ്യങ്ങളും മോദി സന്ദർശിച്ചിരുന്നു.

ബ്രസീലിൽ നാലു ദിവസങ്ങൾ ചെലവഴിച്ചതിനു ശേഷം നമീബിയ കൂടി സന്ദർശിക്കും. ബ്രികിസ് ഉച്ചകോടിക്കു ശേഷം വിവിധ രാഷ്ട്ര നേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തുമെന്നാണ് കരുതുന്നത്. ഇന്ത്യ, ചൈന, ബ്രസീൽ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്സിൽ ഉള്ളത്.

ഈജിപ്റ്റ്,എത്യോപ്യ, ഇറാൻ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളെയും അടുത്തിടെ ഉൾപ്പെടുത്തിയിരുന്നു. ഉച്ചകോടിക്കു ശേഷം മോദി ബ്രസീലിയയിലേക്കു കൂടി യാത്ര നടത്തും. ആറു ദശകങ്ങൾക്കു ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി ബ്രസീലിയ സന്ദർശിക്കുന്നത്.

തണുത്തു വിറച്ച് ഉത്തരേന്ത്യ; 79 വിമാനങ്ങൾ റദ്ദാക്കി

സഞ്ജു തിരിച്ചെത്തി; ബാറ്റർമാർ കസറി, ഇന്ത്യക്ക് ജയം

ഹയർ സെക്കൻഡറി, പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റി വച്ചു

വിമാനത്താവള വിപണി വിപുലീകരിക്കാൻ അദാനി

ബ്രേക്ക്ഫാസ്റ്റ് സമവായം പാളി; കർണാടകയിൽ വീണ്ടും അധികാരത്തർക്കം