മസൂദ് പെസഷ്കി |നരേന്ദ്ര മോദി

 
India

ആശങ്കാജനകമായ സാഹചര്യം, എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണം; ഇറാൻ പ്രസിഡന്‍റുമായി സംസാരിച്ച് മോദി

ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയുമായി മോദി 45 മിനിറ്റോളം സംസാരിച്ചതായാണ് വിവരം

Namitha Mohanan

ന്യൂഡൽഹി: ഇറാൻ ഇസ്രയേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇറാൻ പ്രസിഡന്‍റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവിലെ സാഹചര്യത്തിൽ ആശങ്ക അറിയിച്ച മോദി എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. എക്സിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ച പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

'നിലവിലെ സാഹചര്യത്തെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തു. സമീപകാലത്തെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ ആശങ്ക പങ്കുവച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ച് സമാധാനവും സുരക്ഷയും പുനസ്ഥാപിക്കുന്നതിനായി സംഭാഷണങ്ങളും നയതന്ത്ര ചര്‍ച്ചകളും തുടരണമെന്ന് അഭ്യര്‍ഥിച്ചു' മോദി എക്‌സില്‍ കുറിച്ചു.

ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയുമായി മോദി 45 മിനിറ്റോളം സംസാരിച്ചതായാണ് വിവരം. ഇസ്രയേൽ-ഇറാൻ സംഘര്‍ഷത്തിൽ അമെരിക്ക കൂടി പങ്കാളിയായതിനിടെയാണ് ഇരുവരും തമ്മിലുള്ള ചര്‍ച്ച എന്നത് ശ്രദ്ധേയമാണ്.

സ്കൂളിലെ ഹിജാബ് വിവാദം; കുട്ടിയെ ഉടൻ സ്കൂൾ മാറ്റില്ലെന്ന് അച്ഛൻ

കേന്ദ്രസർക്കരിന്‍റെ പിഎം ശ്രീ പദ്ധതിയിൽ ചേരാൻ സംസ്ഥാന സർക്കാർ

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് സ്വർണവും പണവും കണ്ടെത്തി

പെൺകുട്ടി ജനിച്ചത് ഭാര്യയുടെ പ്രശ്നം; നേരിട്ടത് നാലു വർഷത്തെ ക്രൂര പീഡനം

ഉന്നതരുമായുളള ബന്ധം സ്വർണക്കൊളളയിൽ ഉപയോഗപ്പെടുത്തി: ഉണ്ണികൃഷ്ണൻ പോറ്റി