പ്രധാനമന്ത്രി നരേന്ദ്ര മോദി 
India

പ്രധാനമന്ത്രി അയോധ്യയിലേക്ക്; 14ന് വാരാണസിയിൽ പത്രിക നൽകും

പ്രാണപ്രതിഷ്ഠയ്ക്കു ശേഷം മോദിയുടെ ആദ്യ അയോധ്യാ സന്ദർശനമാണിത്.

Ardra Gopakumar

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 14ന് വാരാണസിയിൽ നാമനിർദേശ പത്രിക സമർപ്പിക്കും. 13ന് മണ്ഡലത്തിൽ കൂറ്റൻ റോഡ് ഷോ സംഘടിപ്പിക്കും. ജൂൺ ഒന്നിനു വോട്ടെടുപ്പ് നടക്കുന്ന വാരാണസിയിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമാണു 14. ഞായറാഴ്ച അയോധ്യയിൽ മോദിയുടെ റോഡ് ഷോ നടക്കും. രാമക്ഷേത്രത്തിൽ ദർശനത്തിനുശേഷമാകും റോഡ് ഷോ. പ്രാണപ്രതിഷ്ഠയ്ക്കു ശേഷം മോദിയുടെ ആദ്യ അയോധ്യാ സന്ദർശനമാണിത്.

തുടർച്ചയായ മൂന്നാം തവണയാണു മോദി വാരാണസിയിൽ ജനവിധി തേടുന്നത്. 2014ൽ ആദ്യമായി വാരാണസിയിൽ മത്സരിച്ചപ്പോൾ 3.71 ലക്ഷം വോട്ടുകൾക്ക് എഎപിയുടെ അരവിന്ദ് കെജ്‌രിവാളിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 2019ൽ 4.79 ലക്ഷമാക്കി ഭൂരിപക്ഷം ഉയർത്തി. എസ്പിയുടെ ശാലിനി യാദവും കോൺഗ്രസിന്‍റെ അജയ് റായിയുമായിരുന്നു എതിരാളികൾ.

ഇത്തവണ 13ന് മോദി മണ്ഡലത്തിലെത്തും. 2019 ൽ നാമനിർദേശ പത്രികാ സമർപ്പണത്തിനു മുന്നോടിയായി നടത്തിയ റോഡ്ഷോ കടന്നുപോയ ഇടങ്ങളിലൂടെയാകും ഇത്തവണയും റോഡ് ഷോ. പണ്ഡിറ്റ് മദൻമോഹൻ മാളവയുടെ പ്രതിമയിൽ അദ്ദേഹം ഹാരാർപ്പണം നടത്തും. 14ന് രാവിലെ കാശി വിശ്വനാഥ, കാലഭൈരവ ക്ഷേത്രങ്ങളിൽ ദർശനം നടത്താനും പദ്ധതിയുണ്ട്. ഇതിനുശേഷമാകും പത്രികാ സമർപ്പണം.

"ശബരിമല സ്വർണക്കൊള്ള തിരിച്ചടിച്ചു": സിപിഎം

സ്മൃതി- ഷഫാലി സഖ‍്യം ചേർത്ത വെടിക്കെട്ടിന് മറുപടി നൽകാതെ ലങ്ക; നാലാം ടി20യിലും ജയം

10,000 റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ ഇനി സ്മൃതിയും; സാക്ഷിയായി കേരളക്കര

ദ്വദിന സന്ദർശനം; ഉപരാഷ്ട്രപതി തിങ്കളാഴ്ച തിരുവനന്തപുരത്തെത്തും

മുഖ‍്യമന്ത്രിക്കൊപ്പമുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ എഐ ചിത്രം; എൻ. സുബ്രമണ‍്യനെ വീണ്ടും ചോദ‍്യം ചെയ്യും