pm narendra modi files nomination from varanasi lok sabha election 2024 
India

മൂന്നാം മാമാങ്കത്തിന് മോദി: വാരാണസിയിൽ പത്രിക സമർപ്പിച്ചു

നാമനിർദേശപത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി തിങ്കളാഴ്ച ആറ് കിലോമീറ്റർ റോഡ് ഷോയും നടത്തിയിരുന്നു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. കാലഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് മോദി പത്രിക സമർപ്പിക്കുന്നതിനായി കലക്‌ടറേറ്റിൽ എത്തിയത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ളവർ പ്രധാനമന്ത്രിക്കൊപ്പം എത്തിയിരുന്നു.

നാമനിർദേശപത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി തിങ്കളാഴ്ച ആറ് കിലോമീറ്റർ റോഡ് ഷോയും നടത്തിയിരുന്നു. മോദി പ്രധാനമന്ത്രിയായാൽ യോഗി ആദിത്യനാഥിനെയടക്കം ഒതുക്കുമെന്ന ഡലി്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ പ്രസ്താവനയ്ക്ക് മറുപടിയെന്നോണമാണ് യുപി മുഖ്യമന്ത്രിയെയും കൂടെക്കൂട്ടിയത്. കഴിഞ്ഞ ദിവസം നടന്ന റോഡ് ഷോയിലും ആദിഥ്യനാഥ് പങ്കെടുത്തിരുന്നു

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ അടക്കമുള്ളവരുടെ മുൻകൂർ ജാമ‍്യത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി

നിപ സമ്പർക്കപ്പട്ടികയിൽ ഉൾ‌പ്പെട്ട സ്ത്രീയുടെ മരണം; പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ സിപിഎം- ബിജെപി സംഘർഷം; നാലു പേർക്ക് പരുക്ക്

പുൽവാമ ഭീകരാക്രമണം; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി

4 വർഷത്തെ ഇടവേളയ്ക്കു ശേഷം സ്റ്റാർ പേസർ തിരിച്ചെത്തി; പ്ലെയിങ് ഇലവൻ പ്രഖ‍്യാപിച്ച് ഇംഗ്ലണ്ട്