PMs stay in Mysuru Hotel threatens legal action for non-settlement of bills  
India

പ്രധാനമന്ത്രി താമസിച്ചിരുന്ന ഹോട്ടലിലെ ബില്ലുകൾ അടച്ചില്ല; പരാതിയുമായി മൈസൂരുവിലെ ഹോട്ടൽ

സംസ്ഥാനം ഈ തുക നൽകണമെന്നാണ് കേന്ദ്ര തീരുമാനം

ബംഗളൂരു: മൈസൂരു സന്ദർശനവേളയിൽ പ്രധാനമന്ത്രി താമസിച്ചിരുന്ന ഹോട്ടലിലെ ബില്ലുകൾ അടച്ചില്ലെന്ന് പരാതി. നഗരത്തിലെ റാഡിസൺ ബ്ലൂ പ്ലാസ ഹോട്ടലിലെ 80.6 ലക്ഷം രൂപയുടെ ബില്ലുകൾ അടച്ചില്ലെന്നാണ് പരാതി. സംഭവത്തിൽ‌ നിയമപരമായി മുന്നോട്ട് പോകുമെന്ന് ഹോട്ടൽ അധികൃതർ അറിയിച്ചു.

നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയും വനംവകുപ്പും ചേർന്ന് സംഘടിപ്പിച്ച പ്രൊജക്‌ട് ടൈഗറിന്‍റെ 50 വർഷത്തെ ഉദ്ഘാടനത്തിനായിരുന്നു പ്രധാനമന്ത്രി മൈസൂരുവിലെത്തിയത്. 2023 ഏപ്രിൽ 9 മുതൽ 11 വരെ മൂന്ന് കോടി രൂപ ചെലവിൽ പരിപാടികൾ നടത്താനായിരുന്നു വനംവകുപ്പിന് കേന്ദ്രത്തിൽ നിന്നും ലഭിച്ച നിർദേശം. ചടങ്ങുമായി ബന്ധപ്പെട്ട് കേന്ദ്രസഹായം ഉറപ്പുനൽകുകയും ചെയ്തു. എന്നാൽ പരിപാടിയുടെ ആകെ ചിലവ് 6.33 കോടി രൂപയായി ഉയർന്നതോടെ അധികതുക നൽകാൻ കേന്ദ്രം തയാറായില്ല. ഇതോടെ മൂന്ന് കോടി രൂപ മാത്രം അനുവദിച്ച കേന്ദ്രം ബാക്കി വന്ന 3.33 കോടി രൂപ നൽകിയില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

അതേസമയം സംസ്ഥാനം ഈ തുക നൽകണമെന്നാണ് കേന്ദ്ര തീരുമാനം. ഇതേവിഷയം ഉന്നയിച്ച് സംസ്ഥാനസർക്കാർ രണ്ടാമതും കേന്ദ്രത്തിന് കത്തയച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. അതിനിടെ ഹോട്ടൽ സേവനങ്ങൾ പ്രയോജനപ്പെടുത്തി 12 മാസം കഴിഞ്ഞിട്ടും ബില്ലുകൾ അടയ്ക്കാത്തത് ചൂണ്ടിക്കാട്ടി ഹോട്ടൽ അധികൃതർ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റിന് കത്ത് നൽകി.

മെഡിക്കൽ കോളെജിലെ അപകടസ്ഥലം മുഖ‍്യമന്ത്രി സന്ദർശിച്ചു

ജഡേജയ്ക്ക് സെഞ്ചുറി നഷ്ടം

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം വിവാഹിതയായ സ്ത്രീക്ക് ഉന്നയിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി

"ഏഷ്യാ കപ്പിൽ പങ്കെടുക്കാം"; പാക് ഹോക്കി ടീമിനെ തടയില്ലെന്ന് കായികമന്ത്രാലയം

മെഡിക്കൽ കോളെജ് കെട്ടിടം തകർന്നപ്പോൾ അടിയന്തര രക്ഷാപ്രവർത്തനത്തിനാണ് ശ്രമിച്ചത്: മന്ത്രി വീണാ ജോർജ്