എച്ച്ആർഡിഎസ് ചെയർമാൻ അജി കൃഷ്ണനെതിരേ പോക്സോ കേസ്

 
India

ജീവനക്കാരന്‍റെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന് പരാതി; എച്ച്ആർഡിഎസ് ചെയർമാൻ അജി കൃഷ്ണനെതിരേ പോക്സോ കേസ്

പെൺകുട്ടിയുടെ രഹസ്യമൊഴി ശനിയാഴ്ച രേഖപ്പെടുത്തും

Jisha P.O.

ന്യൂഡൽഹി: ലൈംഗികാതിക്രമ പരാതിയിൽ എച്ച്ആർഡിഎസ് സ്ഥാപക ചെയർമാൻ അജി കൃഷ്ണൻ കസ്റ്റഡിയിൽ. പോക്സോ പരാതിയിലാണ് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന് ആരോപിച്ച് എച്ച്ആർഡിഎസിലെ ജീവനക്കാരനാണ് പരാതി നൽകിയത്.

പരാതി വ്യാജമാണെന്നും സ്ഥാപനത്തിനുള്ളിലെ തർക്കമാണ് പരാതിക്ക് പിന്നിലെന്നുമാണ് എച്ച്ആർഡിഎസിന്‍റെ വിശദീകരണം. 11 വയസ് മാത്രം പ്രായമുള്ള പെൺകുട്ടിക്കെതിരേ 2024 ൽ അതിക്രമം നടന്നതെന്നാണ് പരാതി.

പെൺകുട്ടിയുടെ രഹസ്യമൊഴി ശനിയാഴ്ച രേഖപ്പെടുത്തും. പരാതിയിൽ വിശദമായ അന്വേഷണം നടത്തിയതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. എന്നാൽ പരാതി അടിസ്ഥാനരഹിതമാണെന്നും കെട്ടിച്ചമച്ചതാണെന്നുമാണ് എച്ച്ആർഡിഎസിന്‍റെ ന്യായം.

വിദേശയാത്ര; എഡിജിപി എസ്. ശ്രീജിത്തിനെതിരേ ഉന്നതതല അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

സഭയ്ക്കെതിരായ പി.സി. ജോർജിന്‍റെയും മകന്‍റെയും പ്രസ്താവന; ബിജെപി നേതൃത്വത്തിന് അതൃപ്തി

സ്വർണവിലയിൽ ചാഞ്ചാട്ടം; പവന് 360 രൂപ കൂടി 1,12,080 രൂപയായി

ചിത്തരേഷ് നടേശന് തിരിച്ചടി; പൊലീസ് സേനയിൽ എടുക്കാൻ കഴിയില്ലെന്ന് വൈദ്യപരിശോധന റിപ്പോർട്ട്

നീറുന്ന ഓർമ; രക്തം പുരണ്ട സ്കൂൾ ബാഗുകളും വെള്ളപ്പൂക്കളും, സമാധാനചർച്ചയ്ക്കായി ഇറാൻസംഘം പാക്കിസ്ഥാനിൽ