ആൻഡമാൻ തലസ്ഥാനം പോർട് ബ്ലെയറിന്‍റെ പേര് മാറ്റി; ഇനി 'ശ്രീ വിജയപുരം' 
India

ആൻഡമാൻ തലസ്ഥാനം പോർട് ബ്ലെയറിന്‍റെ പേര് മാറ്റി; ഇനി 'ശ്രീ വിജയപുരം'

കൊളോണിയൽ മുദ്രകൾ ഇല്ലാതാക്കുന്നതിന്‍റെ ഭാഗമായാണ് പേരുമാറ്റം.

ന്യൂഡൽഹി: ആൻഡമാൻ നിക്കോബാറിന്‍റെ തലസ്ഥാനമായ പോർട് ബ്ലെയറിന്‍റെ പേര് ശ്രീ വിജയപുരം എന്നാക്കി മാറ്റി കേന്ദ്ര സർക്കാർ. കൊളോണിയൽ മുദ്രകൾ ഇല്ലാതാക്കുന്നതിന്‍റെ ഭാഗമായാണ് പേരുമാറ്റം. ആഭ്യന്തര മന്ത്രി അമിത് ഷായാണ് പേരു മാറ്റിയതായി പ്രഖ്യാപിച്ചത്. സ്വാതന്ത്ര്യസമരത്തിൽ വിജയം നേടിയതിനെയും അതിൽ ആൻഡമാൻ‌ നിക്കോബാർ ദ്വീപുകൾ വഹിച്ച പങ്കിനെയും സൂചിപ്പിച്ചു കൊണ്ടാണ് ശ്രീ വിജയപുരം എന്ന പേര് നൽകിയതെന്ന് അമിത് ഷാ വ്യക്തമാക്കി.

ഒരു കാലത്ത് ചോള സാമ്രാജ്യത്തിന്‍റെ നാവിക താവളമായി പ്രവർത്തിച്ചിരുന്ന പ്രദേശം ഇന്ന് നമ്മുടെ വികസനോന്മുഖമായ ആഗ്രഹങ്ങളുടെ അടിത്തറയായി തുടരുന്നുവെന്ന് അമിത് ഷാ എക്സിൽ കുറിച്ചു.

സുഭാഷ് ചന്ദ്രബോസ് ത്രിവർണ പതാക അനാവരണം ചെയ്തതും വീർ സവർക്കർ അടക്കമുള്ള സമര സേനാനികൾ പോരാട്ടം നടത്തിയ സെല്ലുലാർ ജയിലും ഇവിടെയാണെന്നും അമിത് ഷാ കുറിച്ചിട്ടുണ്ട്.

പീച്ചി കസ്റ്റഡി മർദനം: എസ്എച്ച്ഒ പി.എം. രതീഷിന് സസ്പെൻഷൻ

ആരോഗ്യ മേഖലയെ ചൊല്ലി മന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക് പോര്

ബലാത്സംഗ കേസ്; നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി

ചരക്ക് ട്രെയ്നിന് മുകളില്‍ കയറി ഷോക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വടകരയിൽ ആർജെഡി നേതാവിനെ വെട്ടി പരുക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ