പ്രജ്വൽ രേവണ്ണ
ബംഗളൂരു: എച്ച്ഡി ദേവഗൗഡയുടെ ചെറുമകനും ജെഡിഎസ് മുൻ എംപിയുമായ പ്രജ്വൽ രേവണ്ണ ബലാത്സംഗക്കേസിൽ കുറ്റക്കാരനെന്ന് കോടതി. ബംഗളൂരുവിലെ പ്രത‍്യേക കോടതിയുടേതാണ് വിധി.
ശനിയാഴ്ചയോടെ ശിക്ഷാവിധി പുറപ്പെടുവിക്കുമെന്ന കാര‍്യം കോടതി വ‍്യക്തമാക്കി. പ്രജ്വലിന്‍റെ കുടുംബത്തിന്‍റെ ഫാം ഹൗസിൽ ജോലിക്കാരിയായ യുവതിയുടെ പരാതിയെത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസിലാണ് നിലവിൽ വിധി വന്നിരിക്കുന്നത്.
രണ്ടുതവണ ലൈംഗിക പീഡനത്തിനിരയാക്കിയതായും ഇതിന്‍റെ ദൃശൃങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നുമാണ് കേസ്. ഇതു കൂടാതെ മൂന്നു പീഡനക്കേസുകളും പ്രജ്വലിനെതിരേയുണ്ട്.