India

കർണാടകയിൽ മതപരിവർത്തന നിരോധന നിയമം റദ്ദാക്കി സിദ്ധരാമയ്യ സർക്കാർ

2022 സെപ്റ്റംബർ 21ന് ബൊമ്മൈ സർക്കാറാണ് മതപരിവർത്തന നിരോധന നിയമം പാസാക്കിയത്

MV Desk

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​ത്തി​ൽ ബി​ജെ​പി ഭ​ര​ണ​കാ​ല​ത്തു കൊ​ണ്ടു​വ​ന്ന മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മം പി​ൻ​വ​ലി​ക്കാ​ൻ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. മു​ഖ്യ​മ​ന്ത്രി എ​സ്. സി​ദ്ധ​രാ​മ​യ്യ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്ന​ലെ ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണു സു​പ്ര​ധാ​ന തീ​രു​മാ​നം.

മ​തം​മാ​റാ​ൻ സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 30 ദി​വ​സ​ത്തി​ന് മു​ൻ​പ് പൊ​ലീ​സി​ന് അ​പേ​ക്ഷ ന​ൽ​ക​ണ​മെ​ന്ന​തു​ൾ​പ്പെ​ടെ ക​ർ​ശ​ന നി​ബ​ന്ധ​ന​ക​ളോ​ടെ പു​തി​യ നി​യ​മം ബി​ജെ​പി സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്നിരുന്നു.. മ​തം മാ​റ്റ​ത്തി​ന് പ്രേ​രി​പ്പി​ക്കു​ന്ന​വ​ർ​ക്ക് 10 വ​ർ​ഷം​വ​രെ ത​ട​വും ഒ​രു ല​ക്ഷം രൂ​പ വ​രെ പി​ഴ​യും വ്യ​വ​സ്ഥ ചെ​യ്തി​രു​ന്നു നി​യ​മ​ത്തി​ൽ. എ​ന്നാ​ൽ, നി​യ​മം ന്യൂ​ന​പ​ക്ഷ വി​രു​ദ്ധ​മെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്നു. വി​വി​ധ ക്രൈ​സ്ത​വ സം​ഘ​ട​ന​ക​ൾ ഇ​തി​നെ​തി​രേ പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

'പോറ്റിയെ കേറ്റിയെ' ഗാനം നീക്കില്ല; പുതിയ കേസ് വേണ്ടെന്ന് ജില്ലാ പൊലീസ് മേധാവിമാർക്ക് എഡിജിപിയുടെ നിർദേശം

ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതിക്ക് വീണ്ടും പരോൾ

13 വർഷമായി കോമയിലുള്ള യുവാവിന് ദയാവധം അനുവദിക്കണമെന്ന ഹർജി; മാതാപിതാക്കളോട് സംസാരിക്കണമെന്ന് സുപ്രീം കോടതി

മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ട മർദനം; വാളയാറിൽ യുവാവ് ചോരതുപ്പി മരിച്ചു

ഗർഭിണിയുടെ മുഖത്തടിച്ച സംഭവം; സസ്പെൻഷനിലായ സിഐക്കെതിരേ വകുപ്പുതല അന്വേഷണം | Video