India

ശിക്ഷിക്കപ്പെടുന്ന ജന പ്രതിനിധികളെ ഉടൻ തന്നെ അയോഗ്യരാക്കുന്ന നടപടിക്കെതിരെ സുപ്രീം കോടതിയിൽ പൊതു താൽപര്യ ഹർജി

ഹീനമായ പ്രവർത്തിയിൽ ശിക്ഷിക്കപ്പെടുന്നവരെ മാത്രം ഉടനടി അയോഗ്യരാക്കുകയാണ് വേണ്ടെത്, മേൽ കോടതിയിലടക്കം അപ്പീൽ നൽകാൻ അവസരമുള്ളവരെ ഉടനടി അയോഗ്യരാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹർജി

ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്ന ജന പ്രതിനിധികളെ ഉടൻ തന്നെ അയോഗ്യരാക്കുന്നത് ഭരണ ഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് സുപ്രീം കോടതിയിൽ പൊതു താൽപര്യ ഹർജി. 2013-ലെ ലില്ലി തോമസുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതിയിലെ ഉടനടി അംഗത്വം റദ്ദാക്കണമെന്ന് വിധി വന്നിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഹീനമായ പ്രവർത്തിയിൽ ശിക്ഷിക്കപ്പെടുന്നവരെ മാത്രം ഉടനടി അയോഗ്യരാക്കുകയാണ് വേണ്ടെത്, മേൽ കോടതിയിലടക്കം അപ്പീൽ നൽകാൻ അവസരമുള്ളവരെ ഉടനടി അയോഗ്യരാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹർജി. അടിക്കടി ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് ഭാരിച്ച സാമ്പത്തിക നഷ്ടമുണ്ടാക്കും, മാത്രമല്ല കോടതി വിധിയെ രാഷ്ട്രീയ പകപോക്കലിനായി ഉപയോഗിക്കുന്നതായും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനു പിന്നാലെയാണ് പൊതു താൽപര്യ ഹർജി സമർപ്പിച്ചിരിക്കുന്നത്. സാമൂഹിക പ്രവർത്തക അഭാ മുരളീധരനാണ് ഹർജിക്കാരി. അഭിഭാഷകരായ ദീപക് പ്രകാശ്, ശ്രീറാം പറക്കാട്ട് എന്നിവരാണ് ഹർജി ഫയൽ ചെയ്തത്.

മനുഷ്യ-​വന്യജീവി സംഘര്‍ഷം: നിയമനിർ​മാണവുമായി സർക്കാർ മുന്നോട്ട്, കരട് ബില്‍ നിയമവകുപ്പിന്‍റെ പരിഗണനയിൽ

മണിപ്പുരിൽ നിന്നും വൻ ആയുധശേഖരം പിടികൂടി

"അച്ഛനെ നെഞ്ചേറ്റി കാത്തിരിക്കുന്നവർക്കൊപ്പം ഞങ്ങളും വലിയ വിശ്വാസത്തിലാണ്''; കുറിപ്പുമായി വിഎസിന്‍റെ മകൻ

ഒരോ വിദ്യാർഥിക്കും 25,000 രൂപ വീതം; 235 കോടി രൂപ കൈമാറി മധ്യപ്രദേശ് മുഖ്യമന്ത്രി

ഓടുന്ന ട്രെയിനിൽ നിന്ന് ഭാര്യയെ തള്ളി താഴെയിട്ടു; പരുക്കുകളോടെ രക്ഷപ്പെട്ട് യുവതി