ജസ്ബീർ സിങ്

 
India

പാക്കിസ്ഥാന് വിവരങ്ങൾ ചോർത്തി; പഞ്ചാബ് യൂട്യൂബറും അറസ്റ്റിൽ

ജാൻമഹൽ വിഡിയോ എന്നു പേരിട്ടിരിക്കുന്ന ജസ്ബീറിന്‍റെ യൂട്യൂബ് ചാനലിന് പത്തു ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ് ഉണ്ട്

ന്യൂഡൽഹി: പാക്കിസ്ഥാന് വേണ്ടി വിവരങ്ങൾ ചോർത്തിയ കേസിൽ ഒരു യൂട്യൂബർ കൂടി അറസ്റ്റിൽ. പഞ്ചാബിൽ നിന്നുള്ള ജസ്ബീർ സിങ് ആണ് അറസ്റ്റിലായത്. ജാൻമഹൽ വിഡിയോ എന്നു പേരിട്ടിരിക്കുന്ന ജസ്ബീറിന്‍റെ യൂട്യൂബ് ചാനലിന് പത്തു ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ് ഉണ്ട്. പഞ്ചാബ് പൊലീസിന്‍റെ സ്പെഷ്യൽ ഓപ്പറേഷൻ സെല്ലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പാക്കിസ്ഥാന്‍റെ ഇന്‍റർ സർവീസസ് ഇന്‍റലിജൻസ് ഓഫിസർ ജട്ട് രന്ധാവ എന്നറിയപ്പെടുന്ന ഷകീറുമായി ജസ്ബീർ ബന്ധപ്പെട്ടിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഭീകരർ പിന്തുണ നൽകുന്ന ചാരശൃംഖലയുടെ ഭാഗമാണ് ഷക്കീറെന്ന് ഡിജിപി ഗൗരവ് യാദവ് പറയുന്നു.

ജസ്ബീറിന്‍റെ മൊബൈലിൽ നിന്ന് നിരവധി പാക്കിസ്ഥാനി ഫോൺനമ്പറുകൾ കണ്ടെത്തിയിട്ടുണ്ട്. മൂന്നു തവണയാണ് ജസ്ബീർ പാക്കിസ്ഥാൻ സന്ദർശിച്ചിരിക്കുന്നത്. ഡൽഹിയിലെ പാക്കിസ്ഥാനി എംബസിയിൽ നടന്ന പാക്കിസ്ഥാന്‍റെ നാഷണൽ ഡേ ആഘോഷത്തിലും ജസ്ബീർ പങ്കെടുത്തിട്ടുണ്ട്.

മേയ് 15നാണ് സമാനമായ കേസിൽ ഹരിയാനയിൽ നിന്നുള്ള യൂട്യൂബർ ജ്യോതി മൽഹോത്ര അറസ്റ്റിലായത്. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് അറസ്റ്റിനു പിന്നാലെ പുറത്തു വന്നത്. ‌ജ്യോതി മൽഹോത്രയുമായി ജസ്ബീറിനു അടുത്ത ബന്ധമുണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ജ്യോതിയുടെ അറസ്റ്റിന്‍റെ പശ്ചാത്തലത്തിൽ മൊബൈൽ ഫോണിൽ നിന്ന് പാക്കിസ്ഥാൻ പൗരന്മാരുടെ നമ്പറുകൾ ജസ്ബീർ ഡിലീറ്റ് ചെയ്തിട്ടുണ്ട്. അവരുമായുള്ള ആശയവിനിമയവും കുറച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. ജസ്ബീറിന്‍റെ ഫോൺ പൊലീസ് ഫൊറൻസിക് പരിശോധനയ്ക്കായി അയച്ചു.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു