ഡൽഹി പൊലീസ്

 
India

പാക്കിസ്ഥാൻ അടക്കമുള്ള രാജ‍്യങ്ങളിൽ എംബിബിഎസ് പൂർത്തിയാക്കിയ ഡോക്റ്റർമാരുടെ വിവരങ്ങൾ തേടി ഡൽഹി പൊലീസ്

രാജ‍്യതലസ്ഥാനത്തുള്ള എല്ലാ സ്വകാര‍്യ ആശുപത്രികൾക്കും ഡൽഹി പൊലീസ് നോട്ടീസ് അയച്ചു

Aswin AM

ന‍്യൂഡൽഹി: പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ചൈന, യുഎഇ എന്നീ രാജ‍്യങ്ങളിൽ നിന്നും എംബിബിഎസ് പൂർത്തിയാക്കുകയും നിലവിൽ ഡോക്റ്റർമാരായി ഡൽഹിയിൽ സേവനം അനുഷ്ഠിക്കുകയും ചെയ്യുന്നവരുടെ വിവരങ്ങൾ തേടി ഡൽഹി പൊലീസ്. ഇക്കാര‍്യം ചൂണ്ടിക്കാട്ടി രാജ‍്യതലസ്ഥാനത്തുള്ള എല്ലാ സ്വകാര‍്യ ആശുപത്രികൾക്കും നോട്ടീസ് അയച്ചു.

പേര്, വിലാസം, പാസ്പോർട് രേഖകൾ, വിസ സ്റ്റാറ്റസ്, മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നമ്പർ, ഡൽഹിയിൽ മെഡിക്കൽ പ്രാക്റ്റീസ് തുടങ്ങിയ തീയതി എന്നിവ നൽകണമെന്നാണ് ആവശ‍്യം. ദേശീയ സുരക്ഷാ പ്രോട്ടോക്കോളിന്‍റെ ഭാഗമായാണ് നടപടിയെന്ന് ഉദ‍്യോഗസ്ഥർ വ‍്യക്തമാക്കി. നിർദേശം പാലിക്കാത്തവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

നവംബർ 10ന് രാജ‍്യതലസ്ഥാനത്ത് ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിലാണ് ഡൽഹി പൊലീസിന്‍റെ ഈ നീക്കം. സ്ഫോടനവുമായി ബന്ധപ്പെട്ട് ഡോക്റ്റർമാർ ഉൾപ്പെടുന്ന സംഘത്തെ ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

‌അതേസമയം, കേസുമായി ബന്ധപ്പെട്ട് എൻഐഎ ഉത്തരാഖണ്ഡിലെ ബൻഭുൽപുരയിലുള്ള ഒരു പള്ളിയിലെ ഇമാമിനെ ചോദ‍്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തതായാണ് സൂചന. മുഹമ്മദ് ഖാസിം എന്ന വ‍്യക്തിയെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാളെ ചോദ‍്യം ചെയ്യലിനായി ഡൽഹിയിലേക്ക് കൂട്ടിക്കൊണ്ടുപോയതായാണ് വിവരം.

ഇറാന്‍റെ തിരിച്ചടിയിൽ ഇസ്രയേലിൽ 12 പേർക്ക് പരുക്ക്

ഇസ്രയേൽ- യുഎസ് വ‍്യോമാക്രമണം; ഇറാനിൽ മാത്രം 700ലധികം പേർ കൊല്ലപ്പെട്ടു

രാജ‍്യസഭയിലേക്ക് മത്സരിക്കാനൊരുങ്ങി ബിജെപി ദേശീയ അധ‍്യക്ഷൻ നിതിൻ നബീൻ

നിയമസഭാ തെരഞ്ഞെടുപ്പ്; തവനൂരിൽ കെ.ടി. ജലീൽ മത്സരിച്ചേക്കും

പ്രവാസികൾ പ്രതിസന്ധിയിൽ; നിയമസഭാ തെരഞ്ഞെടുപ്പ് നീട്ടുമോ?