Rahul Gandhi

 
India

''വോട്ടുകൾ മോഷ്ടിച്ചാണ് പ്രധാനമന്ത്രിയായത്''; മോദിക്കെതിരേ വീണ്ടും രാഹുൽഗാന്ധി

കള്ള വോട്ട് നടത്തിയതിന് തെളിവുണ്ടെന്നും രാഹുൽ ഗാന്ധി

Jisha P.O.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വിമർശനം ഉന്നയിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മോദി പ്രധാനമന്ത്രിയായത് വോട്ട് കൊള്ളയിലൂടെയാണെന്നും, ഇത് തുറന്ന് കാട്ടുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇത് സംബന്ധിച്ച് ധാരാളം തെളിവുണ്ട്.

വോട്ട് മോഷണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തുറന്ന് കാണിക്കും. തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിച്ചാണ് മോദി പ്രധാനമന്ത്രിയായതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

ബിജെപി തെരഞ്ഞെടുപ്പിന്‍റെ മറവിൽ വോട്ടുകൾ മോഷ്ടിക്കുകയാണ്. ഇതെല്ലാം ഇന്ത്യയിലെ യുവജനതയെ മനസിലാക്കി കൊടുക്കുമെന്നും രാഹുൽ പറഞ്ഞു. ഹരിയാനയിലെ വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് തെളിവു സഹിതം കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചിട്ടില്ല. താൻ ഉന്നയിച്ച കാര്യങ്ങളൊന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ നിഷേധിക്കുന്നില്ല. ബിജെപി തെരഞ്ഞെടുപ്പ് കമ്മിഷനെ സംരക്ഷിക്കുകയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

പ്രവാസികൾ പ്രതിസന്ധിയിൽ; നിയമസഭാ തെരഞ്ഞെടുപ്പ് നീട്ടുമോ?

5 വർഷക്കാലത്തെ വേദന അവസാനിച്ചു; ഉഷ ആശുപത്രി വിട്ടു

യുദ്ധഭീതിക്കിടെ ഇറാനിൽ ഭൂചലനം; 4.3 തീവ്രത രേഖപ്പെടുത്തി

പാക്കിസ്ഥാൻ ടീമിലെ ഇന്ത‍്യൻ ചാരൻ; ബാബർ അസമിന് സോഷ‍്യൽ മീഡിയയിൽ രൂക്ഷ വിമർശനം

തിരുവനന്തപുരത്ത് അനധികൃത വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു