India

അയോഗ്യനാക്കപ്പെട്ട എംപി: ട്വിറ്റർ ബയോ മാറ്റി രാഹുൽ ഗാന്ധി

ന്യൂഡൽഹി: സൂറത്ത് കോടതി തടവുശിക്ഷ വിധിച്ചതിനു പിന്നാലെ രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കിയ നടപടികളിലുള്ള പ്രതിഷേധം തുടരുകയാണ്. ഇതിനിടയിൽ രാഹുൽ ഗാന്ധി തന്‍റെ ട്വിറ്റർ ബയോയിൽ മാറ്റം വരുത്തി. ഡിസക്വാളിഫൈഡ് എംപി എന്നാണു ബയോയിൽ നൽകിയിരിക്കുന്ന വിശേഷണം.

ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ അംഗം എന്നതിനൊപ്പമുള്ള വിശേഷണമാണ് അയോഗ്യനാക്കപ്പെട്ട എംപി എന്ന് രാഹുൽ പുതുക്കിയിരിക്കുന്നത്. അദാനിക്കെതിരായ ചോദ്യങ്ങൾ ഭയക്കുന്നതു കൊണ്ടാണു തനിക്കെതിരെയുള്ള ആക്രമണം നരേന്ദ്ര മോദി തുടരുന്നതെന്നു രാഹുൽ ഇന്നലെ വ്യക്തമാക്കിയിരുന്നു.

ലോഡ് ഷെഡിങ് വേണ്ടെന്ന് സർക്കാർ‌: മറ്റ് മാർഗങ്ങൾ തേടാൻ നിർ‌ദേശം

മാങ്ങ പെറുക്കുന്നതിനിടെ കാട്ടുപന്നി ആക്രമിച്ചു; വയോധികന് പരുക്ക്

ഉഷ്ണതരംഗം: കോളെജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച വരെ അടച്ചിടും

മലപ്പുറത്ത് സര്‍ക്കാര്‍, ഏയ്ഡഡ് സ്കൂളുകളിൽ പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

വാരാണസിയിൽ മോദിക്കതിരെ മത്സരിക്കാൻ ശ്യാം രംഗീല