രാഹുൽ ഗാന്ധി, അമിത് ഷാ

 
India

വിദ‍്യാർഥികൾക്കെതിരേ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാൻ അനുമതി നൽകിയതാര്? അമിത് ഷായോട് ചോദ‍്യങ്ങളുമായി രാഹുൽ

ജൂലൈ 20ന് ഡൽഹിയിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ‍്യാർഥികൾക്ക് നേരെയുണ്ടായത് ക്രൂരമായ ആക്രമണമാണെന്നാണ് രാഹുൽ പറയുന്നത്

Aswin AM

ന‍്യൂഡൽഹി: നീറ്റ് ക്രമക്കേടിൽ കേന്ദ്ര വിദ‍്യാഭ‍്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് ആവശ‍്യപ്പെട്ട് രാജ‍്യതലസ്ഥാനത്ത് സമരം ചെയ്ത വിദ‍്യാർഥികൾക്കു നേരെയുണ്ടായ പൊലീസ് നടപടിയിൽ കേന്ദ്ര ആഭ‍്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

ജൂലൈ 20ന് ഡൽഹിയിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ‍്യാർഥികൾക്ക് നേരെയുണ്ടായത് ക്രൂരമായ ആക്രമണമാണെന്നും മാരകായുധങ്ങളും കണ്ണീർ വാതകവും അടക്കം പരിധിയില്ലാത്ത ബലപ്രയോഗത്തിലൂടെ സുരക്ഷാ സേന ആക്രമിച്ചെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. നൂറുക്കണക്കിന് പേർക്ക് പരുക്കേറ്റതായും വിദ‍്യാർഥിനികളുടെ സ്വകാര‍്യ ഭാഗങ്ങൾ വരെ പൊലീസ് ഉദ‍്യോഗസ്ഥർ ആക്രമിച്ചെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

കേന്ദ്ര വിദ‍്യാഭ‍്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചതിനു പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. വിദ‍്യാർഥികൾക്ക് നേരെയുണ്ടായ ആക്രമണത്തിന് അമിത് ഷാ ഉത്തരവാദിയാണെന്നും തങ്ങളുടെ വിദ‍്യാർഥികളെ വെടിവയ്ക്കാൻ അദ്ദേഹം അനുമതി നൽകിയെന്നും അദ്ദേഹം പറഞ്ഞു.

വിദ‍്യാർഥികൾക്കു നേരെ മാരകമായ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാൻ അമിത് ഷാ അനുമതി നൽകിയെന്നും തങ്ങൾക്കിത് അടിസ്ഥാന പ്രശ്നമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമായും രണ്ട് ചോദ‍്യങ്ങളാണ് രാഹുൽ ഗാന്ധി അമിത് ഷായ്ക്ക് അയച്ച കത്തിൽ ആവശ‍്യപ്പെട്ടിരിക്കുന്നത്.

ആഭ‍്യന്തര മന്ത്രി എന്ന നിലയ്ക്ക് വിദ‍്യാർഥികൾക്കെതിരേ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നോ? ഇല്ലെങ്കിൽ അതാരാണ് ചെയ്തത്‍? രാഹുൽ ചോദിച്ചു. കൂടാതെ സിവിൽ വസ്ത്രം ധരിച്ച് വിദ‍്യാർഥികളെ ലാത്തികൊണ്ട് മർദിച്ച വ‍്യക്തികൾ പൊലീസാണോ അതോ വോളന്‍റിയർമാരാണോയെന്ന് വ‍്യക്തമാക്കണമെന്നും അവരെ വിന‍്യസിക്കാൻ ആരാണ് അനുമതി നൽകിയതെന്നും രാഹുൽ ചോദിച്ചു.

476 പഴ്സണൽ സ്റ്റാഫുകൾ മാത്രം; കണക്കുകൾ പുറത്തു വിട്ട് സർക്കാർ

യെമനിലെ തുറമുഖ നഗരം പിടിച്ചെടുത്ത് ഹൂതി വിമതർ

"ലഡാക്ക് വിഷയങ്ങളിലെല്ലാം ഉറപ്പു വേണം"; പ്രക്ഷോഭത്തിനൊരുങ്ങി സോനം വാങ്ചുക്ക്

കെപിസിസി യോഗത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിമർശനം

പവർകട്ട് മുൻകൂട്ടി അറിയാം; രജിസ്റ്റർ ചെയ്താൽ ഫോണിലേക്ക് മുന്നറിയിപ്പ് എത്തും