Rahul Gandhi talks to Barrang Punia and other wrestlers at a Haryana Akhara on Wednesday. 
India

രാഹുൽ ഗാന്ധി അഖാഡയിൽ; ഗുസ്തി താരങ്ങളുമായി ചർച്ച നടത്തി

രാഹുൽ ഗാന്ധി അഖാഡയിൽ തങ്ങൾക്കൊപ്പം വ്യായാമം ചെയ്തെന്നും ഗുസ്തിയിലും ഒരു കൈ നോക്കിയെന്നും ബജ്റംഗ് പൂനിയ

ചണ്ഡിഗഡ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബുധനാഴ്ച രാവിലെ ഹരിയാനയിലെ ഝജ്ജറിലുള്ള വീരേന്ദർ ആര്യ അഖാഡ സന്ദർശിച്ചു. ബജ്റംഗ് പൂനിയ അടക്കമുള്ള ഗുസ്തി താരങ്ങളുമായി രാഹുൽ ഇവിടെ ചർച്ച നടത്തി.

റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ തെരഞ്ഞെടുപ്പിനെത്തുടർന്ന് വീണ്ടും സജീവമായ വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ് രാഹുലിന്‍റെ സന്ദർശനം. ലൈംഗികാരോപണം നേരിടുന്ന മുൻ പ്രസിഡന്‍റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്‍റെ അടുത്ത അനുയായിയായ സഞ്ജയ് സിങ് ഡബ്ല്യുഎഫ്ഐയുടെ പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഗുസ്തി താരങ്ങൾ വീണ്ടും സമരമുഖത്തെത്തിയത്.

ഇതിന്‍റെ ഭാഗമായി സാക്ഷി മാലിക് വിരമിക്കൽ പ്രഖ്യാപിക്കുകയും ബജ്റംഗ് പൂനിയ പത്മശ്രീ പുരസ്കാരവും വിനേഷ് ഫോഗട്ട് ഖേൽരത്നയും തിരിച്ചു നൽകുകയും ചെയ്തിരുന്നു.

രാഹുൽ ഗാന്ധി അഖാഡയിൽ തങ്ങൾക്കൊപ്പം വ്യായാമം ചെയ്തെന്നും ഗുസ്തിയിലും ഒരു കൈ നോക്കിയെന്നും ബജ്റംഗ് പൂനിയ പിന്നീട് അറിയിച്ചു. ഗുസ്തിക്കാരുടെ നിത്യജീവിതം നേരിൽ കണ്ടു മനസിലാക്കാനാണ് അദ്ദേഹം അഖാഡയിൽ വന്നതെന്നും പൂനിയ.

കോന്നി പാറമട അപകടം: ഒരാളുടെ മൃതദേഹം കണ്ടെത്തി

രാജ്യസുരക്ഷ പ്രധാനം; തുർക്കി കമ്പനി സെലബിയുടെ ഹർജി തള്ളി

പഹൽഗാം ഭീകരാക്രമണം: പ്രതികളെ 10 ദിവസം കൂടി എൻഐഎയുടെ കസ്റ്റഡിയിൽ വിട്ടു

ഉറക്കഗുളിക ജ്യൂസിൽ കലർത്തി നൽകി അധ്യാപകൻ നിരന്തരം പീഡിപ്പിച്ചു; 14കാരി ജീവനൊടുക്കി

തൃശൂർ പൂരം കലക്കൽ; എത്തിയത് പ്രവർത്തകർ അറിയിച്ചിട്ടെന്ന് സുരേഷ് ഗോപി