India

രാഹുലിന് തിരിച്ചടി; ശിക്ഷാ വിധി ഉചിതമെന്ന് ഗുജറാത്ത് ഹൈക്കോടതി

ന്യൂഡൽഹി: മാനനഷ്ടക്കേസിൽ ശിക്ഷാ വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിന്‍റെ അപ്പീൽ തള്ളി ഗുജറാത്ത് ഹൈക്കോടതി. ശിക്ഷാ വിധി ഉചിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. രാഹുൽ സ്ഥിരമായി തെറ്റുചെയ്യുന്നെന്നും 10 കേസുകൾ കൂടി രാഹുലിനെതിരെ ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇതോടെ രാഹുലിനെതിരായ അയോഗ്യത തുടരും. ഇനി രാഹുലിന് മേൽകോടതിയെ സമീപിക്കുകയേ വഴിയുള്ളു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ വച്ച് രാഹുൽ നടത്തിയ പ്രസംഗത്തിന്‍റെ പേരിലാണ് കേസ്. എല്ലാ കള്ളൻമാർക്കും പേരിനൊപ്പവും മോദി എന്ന് ഉള്ളതെന്ത് കൊണ്ടെന്ന രാഹുലിന്‍റെ പരിഹാസത്തിനെതിരെ ഗുജറാത്തിലെ മുൻ മന്ത്രിയും എംഎൽഎയുമായി പൂർണേഷ് മോദിയാണ് കേസിലാണ് സൂറത്ത് കോടതി രാഹുലിന് 2 വർഷം തടവ് വിധിച്ചത്. ഇതോടെ രാഹുലിന് എംപി സ്ഥാനം നഷ്ടമായിരുന്നു.

സിംഗപ്പൂരിൽ കൊവിഡ് വ്യാപനം രൂക്ഷം: 25,000ത്തിൽ അധികം പുതിയ കേസുകൾ; മാസ്‌ക് ധരിക്കാന്‍ നിർദേശം

പഞ്ചാബിൽ കോൺഗ്രസ് തെരഞ്ഞടുപ്പ് റാലിക്കിടെ വെടിവെയ്പ്പ്; ഒരാൾക്ക് പരുക്കേറ്റു

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; രാഹുലിന്‍റെ അമ്മയും സഹോദരിയും മുൻകൂർ ജാമ്യാപേക്ഷ നൽകി

വിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ

തകരാറുകൾ പതിവായി എയർഇന്ത്യ; തിരുവനന്തപുരം- ബംഗളൂരു വിമാനം അടിയന്തരമായി താഴെയിറക്കി