രജനീകാന്ത് 
India

രാഷ്ട്രീയം ചോദിച്ചു: മാധ‍്യമങ്ങളോട് ദേഷ‍്യം പ്രകടിപ്പിച്ച് രജനീകാന്ത്

പുതിയ ചിത്രമായ വേട്ടയ്യന്‍റെ ഓഡിയോ റിലീസിനായി ചെന്നൈയിൽ എത്തിയതായിരുന്നു താരം

ചെന്നൈ: രാഷ്ട്രീയം ചോദിച്ചതിന് മാധ‍്യമങ്ങളോട് ദേഷ‍്യപ്പെട്ട് സൂപ്പർസ്റ്റാർ രജനീകാന്ത്. പുതിയ ചിത്രമായ വേട്ടയ്യന്‍റെ ഓഡിയോ റിലീസിനായി ചെന്നൈയിൽ എത്തിയതായിരുന്നു താരം. അതിനിടെയാണ് മാധ‍്യമങ്ങൾ മുൻ നടനും ഡിഎംകെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെക്കുറിച്ചുള്ള ചോദ‍്യം ചോദിച്ചത്.

ഉദയാനിധി സ്റ്റാലിൻ ഉപമുഖ‍്യമന്ത്രിയാകുമെന്ന അഭ‍്യൂഹത്തേക്കുറിച്ചായിരുന്നു മാധ‍്യമങ്ങളുടെ ചോദ‍്യം. എന്നാൽ എന്നോട് രാഷ്ട്രീയം ചോദിക്കരുതെന്നും ഞാൻ മുൻപും പറഞ്ഞിട്ടുണ്ടെന്നായിരുന്നു രജനീകാന്തിന്‍റെ മറുപടി.

വിശാഖ പട്ടണത്ത് ഷൂട്ടിങ് നടക്കുന്ന കൂലിയുടെ സെറ്റിൽ നിന്നാണ് ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാൻ രജനീകാന്ത് ചെന്നൈയിൽ എത്തിയത്.

ചെന്നൈ ഇൻഡോർ സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുന്നത്. ടിജെ ഗ്നാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍, റാണാ ദഗ്ഗുബതി, തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒക്ടോബർ 10 നാണ് ചിത്രം തിയറ്ററിലെത്തുക.

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ അടക്കമുള്ളവരുടെ മുൻകൂർ ജാമ‍്യത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി

നിപ സമ്പർക്കപ്പട്ടികയിൽ ഉൾ‌പ്പെട്ട സ്ത്രീയുടെ മരണം; പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ സിപിഎം- ബിജെപി സംഘർഷം; നാലു പേർക്ക് പരുക്ക്

പുൽവാമ ഭീകരാക്രമണം; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി

4 വർഷത്തെ ഇടവേളയ്ക്കു ശേഷം സ്റ്റാർ പേസർ തിരിച്ചെത്തി; പ്ലെയിങ് ഇലവൻ പ്രഖ‍്യാപിച്ച് ഇംഗ്ലണ്ട്