prajwal revanna

 
India

ബലാത്സംഗക്കേസ് പ്രതി പ്രജ്വൽ രേവണ്ണ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതായി കണ്ടെത്തൽ; മുതിർന്ന ഉദ‍്യോഗസ്ഥന് സസ്പെൻഷൻ

ക്രൈംബ്രാഞ്ച് ഉദ‍്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രജ്വൽ രേവണ്ണ മൊബൈൽ ഫോൺ ഉപയോഗിച്ചതായി കണ്ടെത്തിയത്

Aswin AM

ബെംഗളൂരു: ബലാത്സംഗക്കേസിൽ ജ‍യിലിൽ‌ കഴിയുന്ന എച്ച്ഡി ദേവഗൗഡയുടെ ചെറുമകനും ജെഡിഎസ് മുൻ എംപിയുമായ പ്രജ്വൽ രേവണ്ണ മൊബൈൽ ഫോൺ ഉപയോഗിച്ചതായി കണ്ടെത്തി.

ക്രൈംബ്രാഞ്ച് ഉദ‍്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇയാൾ മൊബൈൽ ഫോൺ ഉപയോഗിച്ചതായി കണ്ടെത്തിയത്. സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. ഇയാൾക്ക് മൊബൈൽ ഫോൺ എങ്ങനെ ലഭിച്ചുവെന്നത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.

ഔദ‍്യോഗിക കൃത‍്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന ജയിൽ ഉദ‍്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ജയിൽ അസിസ്റ്റന്‍റ് സുപ്രണ്ട് ഈരന്ന രംഗപൂരിനെതിരേയാണ് നടപടി. കൂടാതെ സംഭവത്തിൽ വിശദീകരണം തേടി ജയിൽ സുപ്രണ്ട് അൻസുച്ച് കുമാറിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. പ്രജ്വലിന്‍റെ കുടുംബത്തിന്‍റെ ഫാം ഹൗസിൽ ജോലിക്കാരിയായ യുവതിയെ രണ്ടുതവണ ലൈംഗിക പീഡനത്തിനിരയാക്കിയതായും ഇതിന്‍റെ ദൃശൃങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നുമാണ് കേസ്. ഇതു കൂടാതെ മൂന്നു പീഡനക്കേസുകളും പ്രജ്വലിനെതിരേയുണ്ട്.

പ്രധാനമന്ത്രി മോദിയുടെ ബിരുദ കേസ്; കെജ്‌രിവാളിന്‍റെ അപ്പീൽ തള്ളി ഗുജറാത്ത് ഹൈക്കോടതി, 25000 രൂപ പിഴ അടയ്ക്കണം

സൈനിക നിലവാരത്തിലുള്ള 10 ഡ്രോണുകളുമായി ഡൽഹി വിമാനത്താവളത്തിൽ 3 യാത്രക്കാർ പിടിയിൽ

സിജെപിയുടെ പേര് ‘ഇസ്തിഫ ജനത പാർട്ടി’ എന്നാക്കണം: കേന്ദ്രമന്ത്രി രാംദാസ് അത്താവലെ

ഡൽഹി പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു; മുൻ മന്ത്രി സൗരഭ് ഭരദ്വാജ് അടക്കമുള്ള എഎപി പ്രവർത്തകർക്കെതിരേ കേസ്

എഫ്‌സിആർഎ രജിസ്‌ട്രേഷന് കൈക്കൂലി; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥർ പിടിയിൽ