Rescue Operation
Rescue Operation  
India

ടണലിൽ തൊഴിലാളികൾ കുടുങ്ങിയിട്ട് 15-ാം ദിവസം; രക്ഷാദൗത്യം പ്രതിസന്ധിയിൽ

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ സിൽക്യാര ടണലിൽ 41 തൊഴിലാളികൾ കുടുങ്ങിയിട്ട് ഇന്നേയ്ക്ക് 15 ദിവസം പിന്നിട്ടിരിക്കുകയാണ്. രക്ഷാപ്രവർത്തനത്തിന് സ്ഥാപിച്ച പൈപ്പിൽ തുരക്കുന്ന യന്ത്രം കുടുങ്ങിയതോടെ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം പ്രതിസന്ധിയിലാണ്.

ഇന്ന് യന്ത്ര ഭാഗങ്ങൾ പൂർണമായും മുറിച്ചു നീക്കാനാവുമെന്നാണ് പ്രതീക്ഷ. യന്ത്ര ഭാഗം നീക്കിയ ശേഷം മാത്രമേ വിദഗ്ധർക്ക് പൈപ്പിൽ കയറി ഇരുമ്പ് കമ്പിയും സ്റ്റീൽ ഭാഗങ്ങളും മുറിക്കാനാകൂ. ഇതിനുശേഷമായിരിക്കും ഡ്രില്ലിംഗ് പുനരാരംഭിക്കുക.

വനമേഖലയിൽ നിന്ന് ലംബമായി കുഴിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. തുരങ്കം വഴിയുള്ള രക്ഷാദൗത്യം പൂർണമായും പരാജയപ്പെട്ടാൽ മാത്രമായിരിക്കും ലംബമായി കുഴിക്കുന്നത് തുടങ്ങുക.

കെഎസ്ആർടിസി റിസർവേഷൻ - റീഫണ്ട് സംവിധാനത്തിൽ മാറ്റം

സൺറൈസേഴ്സിന് 215 നിസാരം

ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റൈസി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ ഇടിച്ചിറങ്ങി

ഡ്രൈവിങ് സ്കൂളുകാരെ സമരത്തിന് ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യും: ഗണേഷ് കുമാർ

സ്വകാര്യ സംഭാഷണം പരസ്യപ്പെടുത്തുന്നു: സ്റ്റാർ സ്പോർട്സിനെതിരേ രോഹിത് ശർമ